You are currently viewing ഒരുപാടായി എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് പിന്നാലെ നടക്കുന്ന ഒരാളുണ്ട്.. ഗായത്രി സുരേഷ്

ഒരുപാടായി എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് പിന്നാലെ നടക്കുന്ന ഒരാളുണ്ട്.. ഗായത്രി സുരേഷ്

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അസാധ്യമായ അഭിനയ പാടവം ആണ് താരം പ്രകടിപ്പിക്കുന്നത്. തുടക്കം ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വയ്ക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ താരം അറിയപ്പെടുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു.

ജമ്നാ പ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് അവസരങ്ങളാണ് താരത്തിനെ തേടിയെത്തുന്നത്.

പ്രിയങ്കരമായ രൂപത്തിലാണ് താരം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെ എല്ലാം താരം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ ജനപ്രിയ നായിക ആണ് താരം. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അഭിനയ മികവ് തുടരുന്നതിലൂടെ പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.

ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഈയടുത് പങ്കേടുക്കുകയുണ്ടായി. തന്നിലൂടെ കടന്നു പോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരത്തിന്റെ ഒരു അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ജമ്നാപ്യാരി കഴിഞ്ഞ സമയം മുതൽ തുടർച്ചയായി തന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞ് പിന്നാലെ നടക്കുന്ന ഒരു വ്യക്തി ഉണ്ട് എന്നും ഈയടുത്ത് അറിയാത്ത ഒരു നമ്പറിൽ നിന്ന് വിളിച്ച് ഒരു പരസ്യത്തിന്റെ കാര്യം സംസാരിക്കാനാണ് വീടിന്റെ ലൊക്കേഷൻ അയച്ചു തരുമോ എന്ന് ചോദിക്കുകയും ഞാൻ അത് അയച്ചു കൊടുത്ത പ്രകാരം കഴിഞ്ഞദിവസം വീട്ടിൽ വന്ന് എനിക്ക് ഒരു റെഡ് വെൽവറ്റ് കേക്ക് സമ്മാനിക്കുകയും ചെയ്തു എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്.

With love എന്ന് കേക്കിൽ എഴുതിയിരുന്നു എന്നും അന്ന് സെൽഫി എടുത്തതിനു ശേഷം കണ്ടു അവസാനം എന്ന് ക്യാപ്ഷനോടു കൂടി സോഷ്യൽ മീഡിയ ഇടങ്ങളിൽ അയാൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ അഭിമുഖം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply