You are currently viewing ആ താരം കയ്യില്‍ നിന്നും പിടിവിട്ടില്ല, മുറിക്കകത്ത് കയറി കുറ്റിയിട്ടു; 18-ാം വയസിലെ ദുരനുഭവം

ആ താരം കയ്യില്‍ നിന്നും പിടിവിട്ടില്ല, മുറിക്കകത്ത് കയറി കുറ്റിയിട്ടു; 18-ാം വയസിലെ ദുരനുഭവം

അറിയപ്പെടുന്ന ഒരു ഇന്ത്യൻ മോഡലും ഹിന്ദി സിനിമകളിലും ടെലിവിഷനിലും പ്രത്യക്ഷപ്പെടുന്ന നടിയുമാണ് ഗൗഹർ ഖാൻ. താരം ഒരു മോഡലായി തന്റെ കരിയർ ആരംഭിച്ചു. 2002 ലെ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ പട്ടം നേടിയ താരം ജപ്പാനിലെ ടോക്കിയോയിൽ നടന്ന മിസ് ഇന്റർനാഷണൽ 2002 ൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

നൃത്ത ഗാനങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം, യാഷ് രാജ് ഫിലിംസിന്റെ റോക്കറ്റ് സിംഗ്: സെയിൽസ്മാൻ ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. പിന്നീട് ആക്ഷൻ ത്രില്ലർ ഗെയിം, പ്രതികാര നാടകമായ ഇഷാഖ്‌സാദെ, സസ്പെൻസ് ത്രില്ലർ ഫീവർ, റൊമാന്റിക് കോമഡി ബദരീനാഥ് കി ദുൽഹനിയ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ താരം അഭിനയിച്ചു.

2013ൽ ബിഗ് ബോസ് 7 ൽ പങ്കെടുത്ത് താരം വിജയിയായിട്ടുണ്ട്. ഇപ്പോൾ താരം തന്റെ കരിയറിന്റെ തുടക്കത്തിൽ ഉണ്ടായ ഒരു ദുരനുഭവം ആണ് വെളിപ്പെടിത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിൽ സംഭവിച്ചത് ആണ് താരം വർഷങ്ങൾക്കിപ്പുറം തുറന്നു പറയുന്നത്. ഒരു പ്രശസ്ത നടനിൽ നിന്നുണ്ടായ അനുഭവം ആണ് താരം പങ്കുവെക്കുന്നത് എങ്കിലും പേര് പറയാൻ താരം തയ്യാറായിട്ടില്ല.

അഭിമുഖത്തിലുടനീളം അയാള്‍ തന്റെ കൈ പിടിച്ചു കൊണ്ടാണ് സംസാരിച്ചതെന്നും കഴിഞ്ഞപ്പോള്‍ തന്റെ നമ്പര്‍ ചോദിച്ചുവെന്നുമാണ് താരം അയാളിൽ നിന്നുണ്ടായ മോശം അനുഭവമായി പറഞ്ഞത്.
“അയാള്‍ എന്റെ കൈ വിടുന്നതേയില്ല. എന്നെയത് അസ്വസ്ഥയാക്കി. എങ്ങനെ കൈ വലിച്ചെടുക്കുമെന്ന് ഞാന്‍ ചിന്തിച്ചു” എന്നാണ് താരം പറഞ്ഞത്.

എന്നാല്‍ നേരിടുന്ന അവസ്ഥ തന്റെ സംവിധായകന്‍ കണ്ടുവെന്നും ഷൂട്ട് കഴിഞ്ഞതും സംവിധായകന്‍ തന്നോട് മുറിയില്‍ കയറി ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും താരം പറയുകയുണ്ടായി. അദ്ദേഹം എന്തിനാണ് അത് പറഞ്ഞതെന്ന് എനിക്ക് ആദ്യം മനസിലായില്ല. പക്ഷെ ഞാനത് അനുസരിക്കുകയാണ് ചെയ്തത് എന്ന് താരം പറയുന്നുണ്ട്.

പിന്നീടാണ് എന്തിനായിരുന്നു സംവിധായകൻ റൂം ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടത് എന്ന് മനസ്സിലായത് എന്നും എന്റെ നമ്പർ ചോദിച്ചു അയാൾ വന്നുവെന്ന് പിന്നെയാണ് അറിയുന്നത് എന്നും ഞാന്‍ എന്താണ് പറയാതെ പോയതെന്നും ചോദിച്ചു എന്ന് പിന്നീട് കേട്ടു എന്നും താരം അഭിമുഖത്തിൽ പറയുന്നു. എന്തായാലും വളരെ പെട്ടന്ന് തന്നെ അഭിമുഖം വൈറലാകുകയായിരുന്നു.

Leave a Reply