You are currently viewing സോഷ്യൽ മീഡിയയിൽ തരംഗമായി ഹൃതിക് റോഷന്റെ ഫൈറ്റർ ട്രെയിലർ. ദീപികയുമൊത്തുള്ള രംഗങ്ങൾ പ്രചരിക്കുന്നു

സോഷ്യൽ മീഡിയയിൽ തരംഗമായി ഹൃതിക് റോഷന്റെ ഫൈറ്റർ ട്രെയിലർ. ദീപികയുമൊത്തുള്ള രംഗങ്ങൾ പ്രചരിക്കുന്നു

ഒരു സിനിമ വിജയിക്കുന്നതിന്റെ പ്രധാന പങ്കു വഹിക്കുന്നതിൽ അതിനുമുമ്പ് പുറത്തിറങ്ങുന്ന അതിന്റെ ട്രെയിലറിന് സാധിക്കുന്നുണ്ട് എന്നുള്ളത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. ചില സിനിമകൾ പ്രേക്ഷകർ നേരത്തെ കാണാനുള്ള ആകാംക്ഷ മൂത്ത് ബുക്ക് ചെയ്യുന്നത് അതിന്റെ ട്രെയിലർ നൽകുന്ന ഗൂസ് ബംപ്സ് തന്നെയാണ്.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സിനിമയുടെ പുതിയ ട്രെയിലർ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷൻ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങുന്ന ഫൈറ്റർ എന്ന സിനിമയുടെ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

10 ദിവസം കഴിയുമ്പോഴേക്കും മൂന്ന് കോടി പേര് ഇതിന്റെ ട്രെയിലർ കണ്ടുകഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. ട്രെയിലർ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട് എന്നുള്ളതാണ് കാണുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിലെ ഓരോ കഥാപാത്രങ്ങളും മികച്ചതാക്കി അവതരിപ്പിക്കാൻ സാധിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ പ്രതീക്ഷ.

സിദ്ധാർത്ഥ ആനന്ദ സംവിധാനം ചെയ്ത പുറത്തിറങ്ങുന്ന ഈ സിനിമയിൽ ഹൃതിക് റോഷൻ പുറമേ ദീപിക പദുകോണേ, അനിൽ കപൂർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 2021 ജനുവരിയിൽ അനൗൺസ് ചെയ്ത സിനിമ 2024 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യപ്പെടുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത. മിലിറ്ററി ബേസ് സിനിമ ആയതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയാണ്.

Leave a Reply