You are currently viewing ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ബോളിവുഡ് നടിമാർ ആരെല്ലാം…

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ബോളിവുഡ് നടിമാർ ആരെല്ലാം…

മീഡിയ ഇടങ്ങളെല്ലാം വളരെ കൂടുതൽ സജീവമായ സമയമാണിത്. അതുകൊണ്ടു തന്നെ അഭിനയ മികവും സൗന്ദര്യത്തിനും ഒപ്പം സോഷ്യൽ മീഡിയ സപ്പോർട്ടും പ്രേക്ഷക പ്രീതിയും എല്ലാം അളന്നു മുറിച്ച് കണക്കാക്കുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത് എന്ന് പറയണം. ഇൻസ്റ്റാഗ്രാമിൽ ആണ് ഇപ്പോൾ കൂടുതൽ പേരും സജീവമാകുന്നത്. അതുകൊണ്ടു തന്നെ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള വരെ എ പറയപ്പെടാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ബോളിവുഡ് നടിമാർ പ്രിയങ്ക ചോപ്ര, ശ്രദ്ധ കപൂർ, ആലിയ ഭട്ട് എന്നിവരാണ്.

നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. രണ്ടായിരത്തിൽ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് ശേഷമാണ് താരം മീഡിയകളിൽ ശ്രദ്ധ നേടിയത്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വർഷങ്ങളായി താരം ബോളിവുഡ് സിനിമയിൽ താര റാണിയാണ്.

ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാനും പ്രേക്ഷക പ്രീതിയിലും പിന്തുണയിലും മുന്നിൽ എത്താനും താരത്തിന് കഴിയുകയും ചെയ്തു.

ഹിന്ദി ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ശ്രദ്ധ കപൂർ. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ താരത്തിന്റെ പേരുണ്ട്. 2014 മുതൽ ഫോർബ്‌സ് ഇന്ത്യയുടെ 100 സെലിബ്രിറ്റി പട്ടികയിൽ ഇടം നേടി. നടൻ ശക്തി കപൂറിന്റെ മകളായ താരം 2010-ലെ ടീൻ പാട്ടി എന്ന ചിത്രത്തിലെ ഒരു ഹ്രസ്വ വേഷത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്.

തുടർന്ന് കൗമാര നാടകമായ ലവ് കാ ദി എൻഡ് എന്ന ചിത്രത്തിൽ താരം ആദ്യ പ്രധാന വേഷം ചെയ്തു. വാണിജ്യപരമായി വിജയിച്ച റൊമാൻസ് ആഷിഖി 2 വിൽ ഒരു ഗായികയായി അഭിനയിച്ചതിലൂടെ താരത്തിന് കരിയറിൽ വലിയ വഴിത്തിരിവുണ്ടായി. അതിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നോമിനേഷൻ ലഭിക്കുകയും ചെയ്തു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴും ബോളിവുഡിൽ തിരക്കുള്ള നടിയാണ് താരം.

ഹിന്ദി ഭാഷാ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ട നടിയാണ് ആലിയ ഭട്ട്. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. മികച്ച പ്രതികരണം തുടക്കത്തിൽ തന്നെ താരത്തിന് ലഭിച്ചു. 1999-ലെ സംഘർഷ് എന്ന ത്രില്ലറിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ശേഷം കരൺ ജോഹറിന്റെ കൗമാര ചിത്രമായ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലാണ് താരം തന്റെ ആദ്യ പ്രധാന വേഷം ചെയ്തത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷങ്ങളും സമീപിച്ചത്.

പ്രശസ്തമായ ഭട്ട് കുടുംബത്തിൽ ജനിച്ച താരം ചലച്ചിത്ര നിർമ്മാതാവ് മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ്. റൊമാൻസ് 2 സ്റ്റേറ്റ്സ് ഉൾപ്പെടെ നിരവധി സിനിമകളിൽ പ്രധാന വേഷങ്ങൾ താരം അവതരിപ്പിക്കുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം സിനിമയിൽ അഭിനയിക്കുകയും മികച്ച പ്രേക്ഷകപ്രീതി യോടെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

Leave a Reply