You are currently viewing ‘എന്റെ കാ ൻ സർ തിന്ന കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത്, മയ്യിത്ത് ആരെയും കാണിക്കരുത്’: വേദനിപ്പിച്ച് കുഞ്ഞ് ഹലീലിന്റെ മടക്കം

‘എന്റെ കാ ൻ സർ തിന്ന കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത്, മയ്യിത്ത് ആരെയും കാണിക്കരുത്’: വേദനിപ്പിച്ച് കുഞ്ഞ് ഹലീലിന്റെ മടക്കം

കണ്ണിൽ കാൻസർ ബാധിച്ച മുഹമ്മദ് ഹലീൽ എന്ന കുട്ടി ദൈവത്തിലേക്ക് മടങ്ങിയിരിക്കുകയാണ് എന്ന വാർത്ത വളരെ സങ്കടകരമായാണ് സോഷ്യൽ മീഡിയ കേട്ടതും പ്രചരിപിച്ചതും. ഏതൊരാൾക്കാണെങ്കിലും മാരകമായ രോഗങ്ങൾ വന്നു ഭവിച്ചിരിക്കുന്നു എന്നത് സങ്കടത്തോടെ അല്ലാതെ ഒരു മനുഷ്യനും കേൾക്കാൻ കഴിയില്ല. അതുപോലെ ചെറിയ കുട്ടികൾക്ക് ഒരു പനി വന്നാൽ പോലും ആർക്കും സഹിക്കാനും കഴിയില്ല.

ക്യാൻസർ എന്ന മാറാരോഗം വലിയ പേടിപ്പെടുത്തുന്ന ഒന്നാണ്. ഒരിക്കൽ വന്നു കഴിഞ്ഞാൽ പൂർണമായ രോഗ പലർക്കും അപ്രാപ്യം ആയതുകൊണ്ട് തന്നെയാണ് അത്തരത്തിൽ ഒരു പേടി മനുഷ്യ മനസ്സിനുള്ളിലുള്ള ഉണ്ടായിരിക്കുന്നത്. കണ്ണിൽ കാൻസർ ബാധിച്ച മുഹമ്മദ് ഹാലി എന്ന കുട്ടി ഇപ്പോൾ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. ഈ വിഷയത്തിൽ ഒരുപാട് പേരാണ് ഖേദപ്രകടനങ്ങളും സങ്കടകരമായ പോസ്റ്റുകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചത്.

പ്രമുഖ ഇസ്ലാമിക പണ്ഡിതനും മത പ്രഭാഷകനുമായ നൗഷാദ് ബാഖവി ചിറയിൻകീഴ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇതിനെക്കുറിച്ച് പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: ഞാൻ മുഹമ്മദ് ഹലീൽ എന്റെ സ്ഥലം മുവാറ്റുപുഴ ഈ റമളാനിൽ ഞാൻ ഉണ്ടാകില്ല നിങ്ങൾ പ്രാർത്ഥിക്കണേ ശഅബാൻ 9 ന് രാത്രി 11 ന് ഞാൻ മരണപ്പെടുകയാണ്..! വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുന്നേ അടക്കാൻ വസ്വിയ്യത്ത് ചെയ്യുന്നുണ്ട്. ഒത്തിരി ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നു പക്ഷെ കണ്ണിന്റെയുള്ളിൽ കാൻസറിന്റെ മാരകമായ അണുക്കൾ കടന്നുകൂടി

മുഖം പോലും വികൃതമായി അത് സാരമില്ല പക്ഷേ വേദന സഹിക്കാൻ കഴിയുന്നില്ല. നല്ല കൂട്ടുകാരൊക്കെയുണ്ട് പക്ഷെ ഞാൻ പതിയെ പതിയെ അവരിൽനിന്നും അകന്നിരുന്നു കാരണം ഞാൻ പെട്ടെന്ന് മരിക്കും എന്നറിയാം വെറുതേ അവരെ ദുഖ:ത്തിലാഴ്ത്തണ്ടല്ലോ എന്റെ ഏറ്റവും വലിയ സങ്കടം ജീവന്റെ ജീവനായ ഉമ്മയേം ഉപ്പയേം ഓർത്തിട്ടാണ് ഒരു പാട് ശ്രമിച്ചു അവർ പാവങ്ങൾ കണ്ടും കെട്ടിപ്പിടിച്ചും കളിച്ചും ചിരിച്ചും കൊതി തീർന്നില്ല. ഞാൻ അവർക്ക് വേണ്ടി സ്വർഗത്തിൽ കാത്തിരിക്കും..

എനിക്കൊരു സൈക്കിളുണ്ട് അതിലൂടെ പറക്കാൻ കൊതിയുണ്ടായിരുന്നു പക്ഷെ എന്റെ അവസ്ഥ അതിന് പറ്റിയതല്ലല്ലോ.. ഞാൻ ഉപ്പാനോട് പറഞ്ഞിട്ടുണ്ട് അത് കൊടുത്ത് ആ കാശ് ഒരു യത്തീമിന് കൊടുക്കാൻ. എല്ലാരും എന്റെ മാതാപിതാക്കൾക്ക് ദുആചെയ്യണേ…. ഇന്നലെ മരണപ്പെട്ട മുഹമ്മദ്‌ ഹലീലിന് നമ്മളോട് പറയാൻ ഉള്ളത് ഇതായിരിക്കും..

എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് അള്ളാഹു തന്ന കണ്ണ് സൂക്ഷിക്കണേ എപ്പോഴും മൊബൈലും ഹറാമും മാത്രമാകാതെ ഇടയ്ക്ക് ഖുർആനിലേക്കൊക്കെ ഒന്ന് നോക്കിക്കോണേ.. ഇപ്പോൾ അതിൻ്റെ വില നമുക്കറിയില്ല…അല്ലാഹു മുഹമ്മദ്‌ ഹലീലിന് സ്വർഗ്ഗം നൽകട്ടെ… മാതാ പിതാക്കൾക്ക് ക്ഷമ നൽകട്ടെ… ആമീൻ നൗഷാദ് ബാഖവി ചിറയിൻകീഴ്

Leave a Reply