You are currently viewing ‘നടിയായത് കൊണ്ട് ആരും കല്യാണം കഴിക്കില്ല?? കൃതി സനോണ്‍ പറയുന്നു

‘നടിയായത് കൊണ്ട് ആരും കല്യാണം കഴിക്കില്ല?? കൃതി സനോണ്‍ പറയുന്നു

‘നടിയായാല്‍ നിന്നെ ആരും കല്യാണം കഴിക്കില്ല കമെന്റുകള്‍ പങ്കുവെച്ച്‌ കൃതി സനോണ്‍

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് കൃതി സനോൻ. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക ശ്രദ്ധയും കീഴടക്കിയിട്ടുണ്ട്. ഹിന്ദി ഭാഷയിൽ സജീവമായി നിലകൊള്ളുന്ന താരം ഇന്ത്യ ഭാഷയ്ക്കു പുറമെ തെലുങ്ക് ഭാഷയിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

സ്പെഷ്യൽ അപ്പീയറൻസ് എന്ന നിലയിലും പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. പല പ്രമുഖ നടിമാരും പോലെ തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് താരം ബോള്ളിവ്വുഡ് സിനിമയിൽ സജീവമായത്. സൂപ്പർഹിറ്റ് തെലുങ്ക് സിനിമ 1: Nenokkadine യിൽ സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

അതേ വർഷം തന്നെ ടൈഗർ ഓഫ് പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഹീറോപന്തി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. മികച്ച ഒരുപാട് സിനിമകൾ താരത്തിന് ചെയ്യാൻ കഴിഞ്ഞു. താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 50 മില്യൺ അടുത്ത ആരാധകരുണ്ട്. അതു കൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടാറുള്ളത്. ഇപ്പോൾ താരത്തിന്റെ അഭിമുഖം ആണ് വൈറൽ ആകുന്നത്.

സിനിമ മേഖല യോജിച്ചതല്ലെന്ന് ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു കരിയര്‍ എന്ന നിലയില്‍ അഭിനയത്തെ തിരഞ്ഞെടുക്കുമ്പോള്‍ നിരവധി പേര് നിരുത്സാഹപ്പെടുത്തി എന്നാണ് താരം പറയുന്നത്. നടിയാവുകയാണെങ്കില്‍ നല്ല ഒരു വിവാഹ ബന്ധം ലഭിക്കാന്‍ ബുദ്ധിമുട്ടാകും എന്ന് ചിലർ പറഞ്ഞു എന്നും താരം പറയുന്നുണ്ട്. ഈ മേഖലയില്‍ വന്നു കഴിഞ്ഞാല്‍ നല്ല ആരും നിങ്ങളെ കല്യാണം കഴിക്കാന്‍ തയ്യാറാവില്ല എന്ന് പല തവണ കേട്ടിട്ടുണ്ട് എന്നും താരം പറയുന്നു.

Kriti

Leave a Reply