You are currently viewing ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ അഭിനയത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ…..

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ അഭിനയത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ…..

മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ദുർഗ്ഗ കൃഷ്ണ. 2017 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. 2017ൽ പ്രദീപ് എം നായരുടെ വിമാനത്തിൽ ജാനകിയായി താരം തന്റെ ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. 2019 പുറത്തിറങ്ങിയ കുട്ടിമാമ എന്ന ചിത്രത്തിലെ അഞ്ജലി ജൂനിയർ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. 2021 പുറത്തിറങ്ങിയ കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ ഷെറിൻ എന്ന കഥാപാത്രത്തിലൂടെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

പ്രേതം 2 എന്ന സിനിമയിലെ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ മനോഹരമായി താരത്തിന് അവതരിപ്പിക്കാൻ സാധിക്കുമെന്ന് താരത്തിന് ഇതിനോടകം തന്നെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നിർമ്മാതാവും സഹനടനുമായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹശേഷവും താരം അഭിനയ മേഖലയിൽ സജീവമാണ്.

മലയാളത്തിലും കന്നടയിലും ഒരുമിച്ച് റിലീസ് ആകാൻ ഇരിക്കുന്ന ദ്വിഭാഷാ ചിത്രം ഉൾപ്പെടെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എന്തായാലും ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ പക്വമായി താരം കൈകാര്യം ചെയ്യും എന്നാണ് പ്രേക്ഷകരുടെ എല്ലാം പ്രതീക്ഷയും വിലയിരുത്തലും. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ച ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ താരം നേടിയത് കൊണ്ടാണിത്.

ഇനി പുറത്തുവന്നിരിക്കുന്ന സിനിമയാണ് ഉടൽ. ധ്യാൻ ശ്രീനിവാസൻ ഒപ്പമാണ് താരം നായികയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്നും തനിക്ക് പുറത്തു വരാൻ കഴിഞ്ഞില്ല എന്നും ആരോടും സംസാരിക്കാതെ മിണ്ടാതെയും ഒരു റൂമിൽ അടച്ച് ഇരിക്കാൻ തോന്നുന്നു അവസ്ഥ തന്നെ ഉണ്ടായി എന്നതാണ് താരം പറയുന്നത്.

ഇന്റെൻസ് ആയ ഒരു കഥാപാത്രമായിരുന്നു എന്നും അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിൽ നിന്ന് മാറാൻ കുറച്ച് പ്രയാസപ്പെട്ടിരുന്നു എന്നും താരം പറയുന്നുണ്ട്. സിനിമ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും അതിൽ തന്നെയായിരുന്നു എന്നും അതിൽ നിന്ന് എങ്ങനെ പുറത്തു വരണമെന്ന് പോലും എനിക്ക് അറിയുമായിരുന്നുല്ല എന്നും താരം കൂട്ടിച്ചേർക്കുന്നു. രൂപത്തിലെങ്കിലും ചില വ്യത്യാസങ്ങൾ കൊണ്ടുവരുന്നതും മുടി വെട്ടിയതും എല്ലാം ഈ സമയത്താണ് എന്നും താരം പറഞ്ഞു.

ഉടൽ എന്ന സിനിമയിലെ കഥാപാത്രം കരിയറിലെ ഒരു ഭാഗ്യമായി കരുതുന്നു എന്നും കാരണം ആ സിനിമയിൽ ഒരുപാട് പെർഫോം ചെയ്യാനുള്ള അവസരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിനെ ഇതുവരെയുള്ള സിനിമകളെല്ലാം സ്വീകരിച്ച പ്രേക്ഷകർ ഈ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. ട്രെയിലർ, ടീസർ എന്നിവയെല്ലാം നിറഞ്ഞ കയ്യടികൾ ഓടെ പ്രേക്ഷകർ സ്വീകരിച്ചിരുന്നത് വലിയ ഒരു പ്രതീക്ഷ തന്നെയാണ്.

Leave a Reply