You are currently viewing ഇംഗ്ലീഷ്, ഹിന്ദി സിനിമകളിൽ ഇത്തരം രംഗങ്ങൾ വന്നാൽ കണ്ടിരിക്കും, മലയാളത്തിൽ വന്നാൽ വിവാദം; ആളുകൾക്ക് സെക്ഷ്വൽ ഫ്രസ്ട്രേഷനാണ്; ദുർഗ കൃഷ്ണ തുറന്നടിക്കുന്നു…

ഇംഗ്ലീഷ്, ഹിന്ദി സിനിമകളിൽ ഇത്തരം രംഗങ്ങൾ വന്നാൽ കണ്ടിരിക്കും, മലയാളത്തിൽ വന്നാൽ വിവാദം; ആളുകൾക്ക് സെക്ഷ്വൽ ഫ്രസ്ട്രേഷനാണ്; ദുർഗ കൃഷ്ണ തുറന്നടിക്കുന്നു…

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമ പ്രേമികളുടെ മനസ്സ് കീഴടക്കിയ താരമാണ് ദുർഗ കൃഷ്ണ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണു താരം കാഴ്ചവച്ചത്.

തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമയിലൂടെ തെളിയിക്കുകയാണ്. 2017 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം മലയാള സിനിമക്ക്‌ പുറമേ കന്നഡ സിനിമയിൽ അഭിനയിച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതുവരെ താരത്തിന്റെ എഴോളം സിനിമകൾ മാത്രമേ പുറത്തു വന്നിട്ടുള്ളൂ. പക്ഷേ പുറത്തുവന്ന സിനിമകളിലൊക്കെ നാരം അഭിനയം കൊണ്ട് പ്രേക്ഷക മനസു കീഴടക്കി എന്ന് വേണം പറയാൻ.

താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച സൃഷ്ടിച്ചിരുന്നു. രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്തു ഗോകുൽ ഗോപാലൻ നിർമ്മിച്ച സൂപ്പർ ഹിറ്റ് മലയാള സിനിമ ആയിരുന്നു ഉടൽ. ധ്യാൻ ശ്രീനിവാസൻ ഇന്ദ്രൻസ് എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം ദുർഗ കൃഷ്ണ കൈകാര്യം ചെയ്യുകയും ചെയ്തു.

ഈ സിനിമയിലെ രംഗങ്ങൾ ട്രൈലരും ടീസറും പുറത്തുവന്നതോടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിലെ ചില ഇന്റിമേറ്റ് രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാനുള്ള പ്രധാന കാരണം. ഇതുവരെ കാണാത്ത ദുർഗ കൃഷ്ണ യുടെ പുതിയ വേഷമായിരുന്നു ഉടൽ എന്ന സിനിമയിൽ താരം കൈകാര്യം ചെയ്തത്. തികച്ചും ബോൾഡ് ആയി ഹോട്ട് ആൻഡ് ഗ്ലാമർ വേഷത്തിൽ ഇന്റിമേറ്റ് മേറ്റ് രംഗങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

സൈബർ ഇടങ്ങളിൽ താരത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നു. ഇപ്പോൾ ദുർഗ കൃഷ്ണ തനിക്കെതിരെ വിമർശനമുയർത്തിയവർക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. ഒരു സിനിമയിലെ ഫൈറ്റ് രംഗങ്ങളും, കോമഡി രംഗങ്ങളും ചെയ്യുന്നതുപോലെ തന്നെയാണ് ഇന്റിമേറ്റ് അംഗങ്ങളും. അതിൽ കൂടുതലായി എനിക്കൊന്നും അതിൽ അനുഭവപ്പെടുന്നില്ല. കഥാപാത്രത്തിന്റെ ആവശ്യത്തിനുവേണ്ടി ഇത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കുന്നതിൽ എന്താണ് തെറ്റ്. എന്ന് താരം തുറന്നു പറയുകയും ചെയ്തു.

ഇത് വിമർശിക്കുന്ന പ്രേക്ഷകർ തന്നെ ഇംഗ്ലീഷ് ഹിന്ദി സിനിമകളിൽ ഇത്തരത്തിലുള്ള രംഗങ്ങൾ കടന്നു വന്നാൽ അവരത് ആസ്വദിക്കും. പക്ഷേ അതേപോലെത്ത രംഗങ്ങൾ മലയാള സിനിമയിൽ വന്നാൽ അവർക്കത് വിവാദമാണ്. മലയാളികളുടെ സെക്സുവൽ ഫ്രസ്ട്രേഷൻ ആണ് ഇത് വിളിച്ചു പറയുന്നത്. എന്ന് താരം കൂട്ടിച്ചേർത്തു.
2017 ൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ വിമാനം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

Leave a Reply