You are currently viewing മമ്മൂട്ടിയും മകനും മരിക്കാനും മോഹന്‍ലാലും മകനും ഉയരങ്ങളിലെത്താനും ആഗ്രഹമുണ്ട്…പുതുവര്‍ഷത്തിലെ ആഗ്രഹം ചോദിച്ചപ്പോള്‍ പറഞ്ഞത്,

മമ്മൂട്ടിയും മകനും മരിക്കാനും മോഹന്‍ലാലും മകനും ഉയരങ്ങളിലെത്താനും ആഗ്രഹമുണ്ട്…പുതുവര്‍ഷത്തിലെ ആഗ്രഹം ചോദിച്ചപ്പോള്‍ പറഞ്ഞത്,

വർത്തമാന വർഷം വിട പറയാനൊരുങ്ങുകയാണ്. അവസാന ദിവസങ്ങളിലാണ് ഇപ്പോൾ നാം ഉള്ളത്. പുതു വര്‍ഷത്തെ ലോകം വരവേല്‍ക്കാനിരിക്കുമ്പോള്‍ ഒരു മലയാളം യൂടൂബ് ചാനലില്‍ വന്ന അങ്ങേയറ്റം അത്ഭുതം തോന്നുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പുതുവത്സരത്തിലെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ച ഒരു അവതാരകൻ ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയാണ് ലഭിച്ചിരിക്കുന്നത്.

ഒരു സ്വകാര്യ യൂടൂബ് ചാനല്‍ നടത്തിയ പബ്ലിക് ഒപീന്യന്‍ പരിപാടിക്കിടെ മധ്യവയസ്‌കനായ വ്യക്തി അഭിപ്രായപ്പെട്ട കാര്യങ്ങളാണ് വൈറൽ ആകുന്നത്. മോഹന്‍ലാലും മകനും ഉന്നതങ്ങളില്‍ എത്തണമെന്നും മമ്മൂട്ടിയും മകനും നശിച്ച്‌ പണ്ടാരമടങ്ങണമെന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം എന്ന രൂപത്തിലാണ് അയാൾ ഇത് പറഞ്ഞത്.

പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക.. മമ്മൂട്ടി മരണപ്പെടുക.. ഇതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് എന്നും മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച്‌ നാറാണക്കല്ലെടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഉയരങ്ങളിലേക്കെത്തുക.. ഇനിയും ഉയരങ്ങളിലേക്കെത്തട്ടെയെന്നുമാണ് അയാൾ പറഞ്ഞത്. അപ്പോഴേക്കും അവതാരകന്‍ ഇടപെടുന്നതും വിഡിയോയിൽ കാണുന്നുണ്ട്.

ആയിരത്തിന് താഴെ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂടൂബ്ചാനലിലെ വീഡിയോ ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളിലൂടെ വലിയ തോതിൽ പ്രചരിക്കുകയാണ്. ഇയാള്‍ക്കെതിരെ പൊലിസില്‍ പരാതി കൊടുക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. എന്തായാലും വലിയ തോതിൽ വീഡിയോ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Leave a Reply