മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ദിവ്യഉണ്ണി. മലയാള ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് ക്ലാസിക്കൽ നർത്തകിയായും താരം അറിയപ്പെടുന്നു. ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം എന്നീ നൃത്ത മേഖലകളിൽ താരത്തിന് പ്രാവീണ്യം ഉണ്ട്. അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പെർഫോമർ, അധ്യാപിക എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുന്നു. 1987 മുതൽ 2018 വരെയാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായിട്ട് ഉണ്ടായിരുന്നത്.

ബാലതാരമായാണ് മലയാള സിനിമയിലേക്ക് താരം കടന്നുവരുന്നത്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകൾ പോലും ഇന്നും ആരാധകർ ഓർത്തിരിക്കുന്നു. 1996 പുറത്തിറങ്ങിയ ദിലീപ് , കലാഭവൻ മണി തുടങ്ങിയ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളാക്കിയ കല്യാണ സൗഗന്ധികം സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് താരത്തിന് 14 വയസ്സായിരുന്നു പ്രായം. തുടർന്ന് മമ്മൂട്ടി മോഹൻലാൽ , സുരേഷ്ഗോപി , ജയറാം , ദിലീപ് ഇങ്ങനെ മുൻനിര നടന്മാരുടെ കൂടെ എല്ലാം താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ റളം താരം സജീവമാണ്. അഭിമുഖങ്ങളിലും മറ്റും താരം സിനിമയിലേക്ക് മടങ്ങി വരുമോ എന്ന തരത്തിൽ പ്രേക്ഷകർ ചോദിക്കാറുണ്ട്. അതിന് കഥകൾ കേൾക്കുന്നുണ്ട് എന്നാണ് താരം മറുപടിയായി പറയുന്നത്. തനിക്ക് പറ്റിയ എന്തെങ്കിലും വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ സിനിമയിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് ചിന്തിക്കാമെന്നും താരം പറയുന്നുണ്ട്. മണിയോടൊപ്പം കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചും താരം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
മണിചേട്ടനൊപ്പം ഉള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നു എന്നാണ് അവതാരിക ചോദിച്ചത്. വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു എന്നും ആള് നല്ല ഫണ്ണാണ് എന്നുമാണ് താരം പറഞ്ഞത്. മണിച്ചേട്ടൻ മാത്രമായിരുന്നില്ല. ആ സിനിമയിൽ ഒരുപാട് പേരുണ്ടായിരുന്നു എന്നും അതിൽ എല്ലാവരും സപ്പോർട്ട് ആയിരുന്നു എന്നും ദിലീപേട്ടൻ ഒക്കെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും താരം വ്യക്തമാക്കി. വളരെ പെട്ടന്നാണ് വാക്കുകൾ വൈറലായത്.