You are currently viewing വിവാഹത്തിനാൽ പൊലിഞ്ഞു പോകേണ്ടതല്ല സ്ത്രീയുടെ സ്വപ്നങ്ങൾ : ദിവ്യ എസ് അയ്യർ

വിവാഹത്തിനാൽ പൊലിഞ്ഞു പോകേണ്ടതല്ല സ്ത്രീയുടെ സ്വപ്നങ്ങൾ : ദിവ്യ എസ് അയ്യർ

  • Post author:
  • Post category:News
  • Post comments:0 Comments

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ബ്യൂറോക്രാറ്റ്, മെഡിക്കൽ ഡോക്ടർ, എഡിറ്റർ, എഴുത്തുകാരി എന്നി നിലകളിലെല്ലാം പ്രശസ്തയാണ് ദിവ്യ എസ് അയ്യർ. കൂടാതെ താരം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടറുമാണ്. അവർ മുമ്പ് പത്തനംതിട്ടയുടെ ജില്ലാ കളക്ടർ,മഹാത്മാഗാന്ധി NREGA യുടെ മിഷൻ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സിവിൽ സർവീസ് ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ദിവ്യ അയ്യർ ഒരു ഡോക്ടറായിരുന്നു, തുടർന്ന് മെഡിസിൻ പ്രാക്ടീസ് ചെയ്ത്തിരുന്നു. കളക്ടർ ആയതിൽ പിന്നീട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MNREGS) മിഷൻ ഡയറക്ടറായും ദിവ്യ അയ്യർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് #BreakTheChain ബോധവത്കരണ കാമ്പെയ്‌നിൽ താരം ശ്രദ്ധേയമായ സാന്നിധ്യമായി.

അവരുടെ സജീവത കാരണം, 2020-ലെ ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളിൽ ഒരാളായി അവർ മാറിയിരുന്നു. 2023 ഒക്ടോബറിൽ, ദിവ്യയെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ഈ നിയമനത്തിന് പുറമേ, അവർ ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഡയറക്ടറായും നിയമിതയായി. സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലയിലെല്ലാം അറിയപ്പെടുന്ന വ്യക്തി ആയതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലും താരത്തിന് ഫോളോവേഴ്സ് ഏറെയാണ്.

പൊതു ചടങ്ങുകളിൽ ദിവ്യ അയ്യർ സംസാരിക്കുന്നതും മറ്റുമെല്ലാം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറലായി പ്രചരിക്കപ്പെടാറുണ്ട്. ഈയടുത്തു അവർ ഒരു പൊതു ചടങ്ങിൽ സംസാരിച്ച കാര്യങ്ങളാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. സമകാലീന സംഭവമായാണ് അവരുടെ സംസാരവിഷയം എന്നുള്ളതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ അവരുടെ വാക്കുകൾ പ്രസക്തമാവുകയും മീഡിയ ഇടങ്ങളിൽ നിറഞ്ഞ കയ്യടി സ്വീകരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.

” ഒരു വിവാഹത്തിലും അലിഞ്ഞു തീരേണ്ടതല്ല ഒരു പെൺകുട്ടിയുടെ ജീവിതം…ഒരു വിവാഹത്തിനാലും പൊലിഞ്ഞു പോകേണ്ടതല്ല ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾ… ഒരു വിവാഹത്തിനാലും വലിഞ്ഞു മുറുകേണ്ടതല്ല ഒരു പെൺകുട്ടിയുടെ കുടുംബം… ഒരു വിവാഹത്തിനാലും തുലഞ്ഞു പോകേണ്ടതല്ല ഒരു പെൺകുട്ടിയുടെ ജീവനും…
നമുക്കെല്ലാവർക്കും ഒത്തൊരുമിച്ചുകൊണ്ട് ഇത് പ്രാവർത്തികമാക്കാൻ സാധിക്കണം” എന്നാണ് അവർ അവരുടെ പ്രസംഗത്തിൽ പറഞ്ഞിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വാക്കുകൾ വൈറലാവുകയായിരുന്നു.

Leave a Reply