You are currently viewing കാണാന്‍ മഞ്ജുവിനെ പോലെയാണെങ്കിലും, ഇഷ്ടം അച്ഛനോട് മാത്രമാണ്; ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ മീനാക്ഷി, കമന്റുകളുമായി സോഷ്യല്‍ മീഡിയ

കാണാന്‍ മഞ്ജുവിനെ പോലെയാണെങ്കിലും, ഇഷ്ടം അച്ഛനോട് മാത്രമാണ്; ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ മീനാക്ഷി, കമന്റുകളുമായി സോഷ്യല്‍ മീഡിയ

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളായിരുന്നു ദിലീപ്. ഒരുപാട് എവർഗ്രീൻ സിനിമകളിൽ മലയാളികൾ എന്നും ഓർത്തു വെക്കാൻ ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ ദിലീപ് എന്ന നടന് സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ എല്ലാ വേഷങ്ങളും ആരാധകർ സ്വീകരിച്ചത്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും ആഴത്തിൽ അറിഞ്ഞ് അവതരിപ്പിച്ചിരുന്നത്.

ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ മലയാളി സിനിമ പ്രേമികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഫാമിലി ചിത്രങ്ങളിലൂടെയാണ് ദിലിപ് മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്. അതു കൊണ്ടുതന്നെ ജനപ്രിയ നടൻ എന്ന പേരും അദ്ദേഹത്തിനുണ്ട്. മലയാളികൾക്കിടയിലെ ജനപ്രിയ നായകനാണ് ഇപ്പോഴും താരം. സോഷ്യൽ മീഡിയയിൽ താരത്തിന്റെ കുടുംബ ഫോട്ടോകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

1992 ലാണ് താരം സിനിമ മേഖലയിൽ അഭിനയം ആരംഭിക്കുന്നത്. ഇന്ന് താരത്തിന്റെ 55 ജന്മദിനമാണ് ആരാധകരും പ്രേക്ഷകരുമായി ഒരുപാട് പേരാണ് താരത്തിനെ ആശംസകൾ അറിയിച്ച രംഗത്തെത്തിയിരിക്കുന്നത് അതിനിടയിൽ മകൾ മീനാക്ഷിയുടെ ആശംസകൾ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നു. മാതാപിതാക്കളുടെ വിവാഹമോചനം കഴിഞ്ഞിട്ടും മകൾ അച്ഛന്റെ കൂടെയാണ് ഇടയ്ക്കിടെ ചർച്ചയാവാറുണ്ട്.

ഒരിക്കൽ പോലും അമ്മ മഞ്ജുവാര്യരുടെ ജന്മദിനമാണ് മറ്റു വിശേഷങ്ങൾ ഒന്നും മീനാക്ഷിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർ അറിയാറില്ല എന്നതും സോഷ്യൽ മീഡിയ ഇടങ്ങളിൽ പറയപ്പെടുന്നു. സുഹൃത്തായ നമിത പ്രമോദിന്റെയും കാവ്യ മാധവന്റെയും അനിയത്തി മഹാലക്ഷ്മിയുടെയും ജന്മദിനത്തിനും ഒക്കെയാണ് പ്രത്യേകിച്ചും മീനാക്ഷി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാറുള്ളത്.

അതിനിടയിൽ പ്രത്യേക ദിവസങ്ങളിൽ കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോകളും താരം പുത്രി പങ്കുവെക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ മീനാക്ഷിയുടെ പോസ്റ്റുകൾ വൈറൽ ആവുകയും ചെയ്യുന്നു. ഇപ്പോൾ ദിലീപിന് ജന്മദിനാശംസകൾ അറിയിച്ചു കൊണ്ട് ചെറുപ്പകാലത്ത് അച്ഛനോടൊപ്പമുള്ള ഉള്ള ഫോട്ടോ ആണ് മകൾ മീനാക്ഷി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ജന്മദിനാശംസകൾ പ്രേക്ഷകർ ഏറ്റെടുക്കുകയും വൈറലാകുകയും ചെയ്തിരിക്കുകയാണ്.

Leave a Reply