You are currently viewing സ്തനങ്ങള്‍ പഴയപടി ഉണ്ടാകുമോ… ക്യാൻസറിനു ശേഷമുള്ള ജീവിതത്തെ കുറിച്ചായിരുന്നു ആശങ്ക; അതിജീവനം പങ്കുവച്ച് നടി

സ്തനങ്ങള്‍ പഴയപടി ഉണ്ടാകുമോ… ക്യാൻസറിനു ശേഷമുള്ള ജീവിതത്തെ കുറിച്ചായിരുന്നു ആശങ്ക; അതിജീവനം പങ്കുവച്ച് നടി

ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് ഛവി മിത്തൽ ഹുസൈൻ. ഭർത്താവ് മോഹിത് ഹുസൈനുമായി ചേർന്ന് താരം ഒരു ഡിജിറ്റൽ പ്രൊഡക്ഷൻ കമ്പനിയായ ഷിട്ടി ഐഡിയാസ് ട്രെൻഡിംഗ് (എസ്ഐടി) സ്ഥാപിച്ചിട്ടുണ്ട്. 2004-ൽ ആണ് സംവിധായകൻ മോഹിത് ഹുസൈനെ താരം വിവാഹം കഴിച്ചത്. ദമ്പതികൾക്ക് 2012-ൽ അരിസ ഹുസൈൻ എന്ന സുന്ദരിയായ മകളും 2019-ൽ മകൻ അർഹാം ഹുസൈനും ജനിച്ചു. സന്തോഷകരമായ ജീവിതം സിനിമയും ടെലിവിഷൻ മേഖലയിലെ പ്രോഗ്രാമുകളും ഒക്കെയായി ശുഭകരം ആയിരുന്നു.

എന്നാൽ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന അതിനിടയിലും സംഭവിച്ച നെഞ്ചിലെ അപകടത്തെത്തുടർന്ന് ഒരു മുഴ ഉണ്ട് എന്ന് കണ്ടെത്തുകയും അത് സ്തനാർബുദമാണ് എന്ന് സ്ഥിരീകരിക്കുകയും ഉണ്ടായി. സ്തനാർബുദം കണ്ടെത്തിയതിനെ തുടർന്ന് 2022 ഏപ്രിൽ 25-ന് താരം അർഭുതം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. താരം തന്നെയാണ് വലിയ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് ക്യാൻസർ ബാധിച്ചതും അത് സ്ഥിരീകരിച്ചതിനെ കുറിച്ചും ആരാധകരെ അറിയിച്ചത്.

ഇപ്പോൾ താരം ക്യാൻസറിനെ പ്രതിരോധിച്ച് അതിനെക്കുറിച്ചും അതി ജീവനത്തിന്റെ കഥയുമാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. ക്യാൻസറിനെ കുറിച്ചും ഏത് തരത്തിലുള്ളതാണ് എന്നും അതിന്റെ ഗ്രേഡ് എന്താണ് എന്നും ഏത് സ്റ്റേജിലാണ് ഞാനിപ്പോൾ നിൽക്കുന്നത് എന്നും എല്ലാം ഞാൻ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു എന്നു തുടങ്ങി അതിജീവനത്തിന്റെ കഥ വരെയാണ് ഇപ്പോൾ താരം യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് മുമ്പിൽ പറയുന്നത്.

ശാസ്ത്രക്രിയ്ക്ക് വിധേയമാകണം എന്ന് പറഞ്ഞപ്പോൾ അതിനെക്കുറിച്ചും അതിന്റെ പാർശ്വഫലങ്ങളെ കുറിച്ചുമെല്ലാം ഞാൻ ചിന്തിച്ചിരുന്നു എന്നും വളരെ വ്യക്തമായി ഡോക്ടറോട് കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കുകയും ഉപദേശ നിർദ്ദേശങ്ങൾ കേൾക്കുകയും അത് പകർത്തുകയും ചെയ്തിരുന്നു എന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്. ജിമ്മിൽ വർക്ക്ഔട്ട് യോഗ ഇത്തരത്തിലുള്ള മുറകൾ എല്ലാം വലിയ ഇഷ്ടമുള്ള തനിക്ക് വീണ്ടും അതെല്ലാം ചെയ്യാൻ കഴിയുമോ എന്ന് ഒരു ആശങ്ക മനസ്സിലുണ്ടായിരുന്നു എന്ന് താരം പറയുന്നു.

ശസ്ത്രക്രിയക്കും ചികിത്സക്കുശേഷം ഞാനും എന്റെ സ്തനങ്ങളും ഒക്കെ പഴയതു പോലെ ഉണ്ടാകുമോ എന്ന് വരെ ഞാൻ ഡോക്ടറോട് ചോദിച്ചിട്ടുണ്ട് എന്ന താരം പറയുന്നുണ്ട്. ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു എങ്കിലും ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോകുകയാണ് ചെയ്തത് എന്നും ആ ആത്മവിശ്വാസവും ഫിറ്റ്നസും ആരോ​ഗ്യകരമായ ഡയറ്റും മാനസിക ആരോ​ഗ്യവുമൊക്കെയാണ് തന്റെ അതിജീവനം വേ​ഗത്തിലാക്കിയതെന്നും താരം വീഡിയോയിൽ പറയുന്നു.

ക്യാൻസർ എന്ന കേൾക്കുന്നതുതന്നെ ലോകത്തിന് ഇപ്പോൾ ഭയമാണ്. ചെറിയ കുട്ടികൾക്കും മുതൽ വലിയവർക്ക് വരെ ഈ ഒരു മാരക രോഗം പിടിപെടുന്നത് കൊണ്ടും അതിന്റെ ചികിത്സാ സൗകര്യങ്ങൾ എല്ലാം പലപ്പോഴും പലർക്കും സാധ്യത മാത്രമാകുന്നു എന്ന വാസ്തവം മനസ്സിലാക്കിയത് കൊണ്ടും വലിയ ഭയമാണ് ആ വാക്കുതന്നെ മനുഷ്യർക്ക് നൽകുന്നത്. എന്നാൽ ഇതിനിടയിൽ ആത്മവിശ്വാസം മുതൽക്കൂട്ട് ആക്കി ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞു എന്ന സന്തോഷമാണ് താരത്തിന് പ്രേക്ഷകർക്കു മുമ്പിൽ വെക്കാനുള്ളത്.

Leave a Reply