സൽവാർ സ്യുട്ടിൽ സ്വർണം പോലെ അഴകായി താരം… ഫോട്ടോകൾ വൈറൽ…
മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഭാമ. 2007 ആണ് താരം അഭിനയം മേഖലയിൽ തന്റെ കരിയർ ആരംഭിച്ചത്. മലയാളത്തിലും ഇതര ഭാഷകളിലും താരം സജീവമായി 2018 വരെ അഭിനയിച്ചിരുന്നു. 2007-ൽ എ.കെ.ലോഹിത ദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് താരം അരങ്ങേറ്റം കുറിച്ചത്. തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് തന്നെ ഇതര ഭാഷകളിലേക്ക് താരത്തിന്റെ അഭിനയ വൈഭവം വ്യാപിക്കുകയും അതിനെ നെഞ്ചേറ്റാൻ ആരാധകർ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്ത വർഷം തന്നെ തമിഴിൽ താരം അരങ്ങേറുകയും ചെയ്തു. 2008ലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്.

എല്ലാം അവൻ സെയൽ എന്ന സിനിമയിലെ ചിന്താമണി എന്ന കഥാപാത്രത്തെയാണ് താരത്തിന് ആദ്യമായി തമിഴകത്ത് കൈയ്യടി നേടി കൊടുത്തത്. വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിളിൽ വിനീത് ശ്രീനിവാസനൊപ്പം താരം ചെയ്ത നായിക വേശം മനോഹരമായിരുന്നു.

2018 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിക്കുന്നത്. ഇതിനോടകം താരം 42-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണീരിനും മധുരം, ഖിലാഫത്ത് എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ആണ് താരം അവസാനമായി അവതരിപ്പിക്കുന്നത്. അതിനു ശേഷം ഇതുവരെയും സിനിമ അഭിനയ മേഖലയിൽ നിന്നും താരം വിട്ടു നിൽക്കുകയാണ്.

ഇതിനിടയിൽ പിന്നണി ഗായികയായും താരം പ്രവർത്തിച്ചിട്ടുണ്ട്. താരം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെയും ഡയലോഗുകളും ആരാധകർ ഏറ്റെടുത്തതു പോലെ തന്നെ താരം പാടിയ പാട്ടുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നും ഇപ്പോൾ താരം വിട്ടു നിൽക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നു.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. മഞ്ഞ സൽവർ സ്യുട്ട് ആണ് താരത്തിന്റെ വേഷം. താരത്തിന്റെ പുത്തൻ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. അതി മനോഹരിയായി താരത്തെ കാണാൻ കഴിയുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോക്ക് ലഭിക്കുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്.