You are currently viewing രാമനെ കാണാൻ കാവികൊടിയേന്തി മുസ്ലിം യുവതിയുടെ കാൽ നട യാത്ര

രാമനെ കാണാൻ കാവികൊടിയേന്തി മുസ്ലിം യുവതിയുടെ കാൽ നട യാത്ര

മതവിശ്വാസത്തിന്റെ പേരിൽ പലതരത്തിലുള്ള വീഡിയോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകാറുണ്ട് ഇപ്പോൾ ഒരു മുസ്ലിം യുവതി രാമനെ കാണാൻ കാവി കൊടിയും കയ്യിൽ പിടിച്ച് കാൽനടയാത്ര ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം കാട്ടുതീ പോലെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സനാതനം എന്നാൽ ഹിന്ദു എന്ന് മനസിലാക്കിയിരിക്കുന്നവർക് ഇതാ ഒരു മുസ്ലിം പെൺകുട്ടിയുടെ മറുപടി എന്നൊക്കെയുള്ള ക്യാപ്ഷനോടുകൂടിയാണ് ഫോട്ടോകളും വീഡിയോകളും വൈറലാകുന്നത്.

മുംബൈയിൽ നിന്ന് കാൽനടയായി അയോദ്ധ്യ ശ്രീ രാമ ക്ഷേത്രത്തിലേയ്‌ക്ക് പോകുന്ന മുസ്ലീം പെൺകുട്ടി ഷബ്നം ഷെയ്ഖ് ആണ്. എന്ത് കൊണ്ട് അയോദ്ധ്യ എന്ന ചോദ്യത്തിന് താൻ ഒരു ഭാരതീയ സനാതന മുസ്ലീമാണ്. അതുകൊണ്ട് തന്നെയാണ് അയോദ്ധ്യ തന്റെ ലക്ഷ്യമായി മാറിയതെന്നും പെൺകുട്ടി പറയുന്നുണ്ട്. വീഡിയോകളും വീഡിയോയിൽ പെൺകുട്ടി സംസാരിക്കുന്നതും എല്ലാം വലിയ വികാരത്തോടെയാണ് മത ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

അയോദ്ധ്യ രാമക്ഷേത്രം പ്രാണ പ്രതിഷ്ഠയ്‌ക്ക് ഒരുങ്ങുകയാണ് എന്നും ജനുവരി 22 ന് നടക്കുന്ന ചടങ്ങിലേയ്‌ക്ക് 7000 ത്തിലേറെ വി ഐ പികൾക്കാണ് ക്ഷണം എന്നും മീഡിയ താങ്കൾക്ക് പരിചിതമാണ്. അതിനിടയിലാണ് ഒരു മുസ്ലിം പെൺകുട്ടി രാമക്ഷേത്ര ദർശനത്തിനു വേണ്ടി കാൽനടയായി പോകുന്നത്. കാവിക്കൊടിയുമേന്തി ലഗേജുമായി തനിച്ച് മുംബൈയിൽ നിന്നും അയോദ്ധ്യയിലേയ്‌ക്ക് നടക്കുകയാണ് ഈ പെൺകുട്ടി എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

യാത്രയ്‌ക്കിടെ ആരോ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിവരങ്ങൾ അന്വേഷിക്കുന്നവരോട് പെൺകുട്ടി മറുപടി നൽകുന്നതു ജയ്ശ്രീറാം മുഴക്കിയാണ് എന്നതും ഒരു മതവിഭാഗങ്ങളുടെയും കടുത്ത മതവികാരത്തെയാണ് ഉണർത്തുന്നത്. ഗ്രീൻ ഇന്ത്യ, പരിസ്ഥിതി സംരക്ഷണം എന്നിവ പ്രചരിപ്പിക്കുക , ഒപ്പം മതേതര മൂല്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് തന്റെ ലക്ഷ്യമെന്നും ഷബ്നം കൂട്ടത്തിൽ പറയുന്നുണ്ട്.

ഒരു മതത്തിന്റെ അനുകൂലി മറ്റൊരു മതത്തെ അനുഭാവത്തോടെ കാണുന്നതും അത്തരത്തിലുള്ള പോസ്റ്റുകളും മറ്റും ഷെയർ ചെയ്യുന്നതും തന്നെ സോഷ്യൽ മീഡിയകളിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ അതിനേറെ അപ്പുറം മുസ്ലിം മതത്തിൽ വിശ്വസിക്കുകയും അതിനനുസരിച്ചുള്ള അനുഷ്ഠാന കർമ്മങ്ങളിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന ഒരു പെൺകുട്ടിയാണ് ഇപ്പോൾ രാമക്ഷേത്ര ദർശനത്തിനുവേണ്ടി ഒരുങ്ങിയിരിക്കുന്നത്. ജയ് ശ്രീരാം വിളിക്കുന്നതും കയ്യിലുള്ള കാവി കൊടിയും എല്ലാം മതവികാരത്തെ വ്രണപ്പെടുത്തുന്നത് തന്നെയാണ് എന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.

Leave a Reply