You are currently viewing ചുവപ്പിൽ തിളങ്ങി വരലക്ഷ്മി..  ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ …

ചുവപ്പിൽ തിളങ്ങി വരലക്ഷ്മി.. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ …

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് വരലക്ഷ്മി ശരത് കുമാർ. 2012 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാലു ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ൽ വിഘ്നേശ് ശിവൻ സംവിധാനം ചെയ്തു ചിമ്പു നായകനായി പുറത്തിറങ്ങിയ പോടാ പോടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

2014 ൽ സുധീപ് തന്നെ സംവിധാനം ചെയ്ത് നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട മാണിക്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറ്റം കുറിച്ചു. 2016 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്. മലയാളത്തിലെ താര രാജാവ് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കസബ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് സാധിച്ചു. അനുപം ഖേർ ആക്റ്റിംഗ് സ്കൂളിൽ നിന്നാണ് താരം പ്രൊഫഷണൽ ആക്ടിങ് കരിയർ ആരംഭിച്ചത്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് താരം. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമായത് കൊണ്ട് മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടാനായി.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഏത് തരത്തിലുള്ള ഫോട്ടോകളില്‍ ആണെങ്കിലും ഡ്രസ്സുകളിൽ ആണെങ്കിലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത് എന്നാണ് ആരാധകർ സാധാരണയായി കമന്റ് ചെയ്യാറുള്ളത്. വളരെ മികച്ച പ്രേക്ഷകർ പിന്തുണ താരത്തിന്റെ ഫോട്ടോകൾക്കും മറ്റു പോസ്റ്റുകൾക്കും ലഭിക്കുന്നത് പതിവാണ്.

താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ പുതിയ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ തരംഗമാവുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. ഒരുപാട് പേരാണ് ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. താരത്തിന്റെ അഭിനയ മികവ് കൊണ്ട് താരം സമൂഹ മാധ്യമങ്ങളിൽ നേടിയ ആരാധക വൃന്ദങ്ങളെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് വൈറലാകുന്നതിൽ നിന്നും അനുമാനിക്കാം.

Leave a Reply