You are currently viewing സൗദി സുന്ദരിയെ ഇൻസ്റ്റാഗ്രാം വഴി വളച്ച് കേരളത്തിലെത്തിച്ച കാസറഗോഡ് ചെക്കൻ… പ്രണയകഥ വൈറൽ.

സൗദി സുന്ദരിയെ ഇൻസ്റ്റാഗ്രാം വഴി വളച്ച് കേരളത്തിലെത്തിച്ച കാസറഗോഡ് ചെക്കൻ… പ്രണയകഥ വൈറൽ.

സൗദി പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പ്രണയിച്ച മലയാളി പയ്യൻ… പ്രണയകഥ വൈറൽ.

പലതരത്തിലുള്ള പ്രണയ കഥകൾ നാം കേൾക്കാറുണ്ട്.. കാണാറുണ്ട് മനസ്സിലാക്കാറുണ്ട്. ചരിത്ര താളുകളിൽ ഇടം പിടിച്ച ഒരുപാട് പ്രണയകഥകൾ നാം വായിച്ചു കാണും. ലൈല – മജ്‌നൂൻ, ഷാജഹാൻ മുംതാസ് തുടങ്ങിയ ലോക പ്രശസ്ത പ്രണയ കഥകൾ നമ്മുടെ മനസ്സിൽ എന്നും മായാതെ നില നിൽക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇതുപോലെ ഒരുപാട് പ്രണയ കഥകൾ ഇനിയും ഉണ്ടാകാം.

അതുപോലെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് പ്രണയകഥകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്. ചില പ്രണയ സാഫല്യ കഥകൾ കേൾക്കുമ്പോൾ അത്ഭുതപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. അതുപോലെ മനസ്സിന് സമാധാനം തരുന്ന സുന്ദരമായ ജീവിത യാഥാർത്ഥ്യ പ്രണയങ്ങളും, പ്രണയ നൈരാശ്യങ്ങളും സോഷ്യൽ മീഡിയയിൽ നമുക്ക് സർവ്വ സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു മനോഹര പ്രണയസഫല്യ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഗൾഫ് മൊഞ്ചത്തിയെ വശീകരിച്ച മലയാളിയുടെ പ്രണയ ജീവിത യാഥാർഥ്യ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഇവരുടെ വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

കടൽ കടന്നെത്തിയ പ്രണയം കഥയാണ് ഇപ്പോൾ വൈറൽ വിഷയം. മലയാളി ആയ ജിയാൻ അസ്മിറും സൗദി സ്വദേശി ആയ അത്തീർ അൽ അമരിയയും ആണ് പ്രണയത്തിൽ ആയത്. സോഷ്യൽ മീഡിയയിലെ ചാറ്റിംഗിലൂടെയാണ് അതീറിനെ ജിയാൻ പരിചയപ്പെടുന്നത്. ഫേക്ക് ഐഡി ആണെന്നാണ് ഗൾഫ് മൊഞ്ചത്തി ആദ്യം വിചാരിച്ചത്. തുടർന്ന് പിന്നീട് ചാറ്റ് ചെയ്ത് കൂടുതൽ അടുക്കുകയിരുന്നു. താമസിയാതെ ഇരുവരും അവരുടെ പ്രണയം തുറന്നു പറയുകയും ചെയ്തു.

ജിഞ്ചർ മീഡിയ youtube ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവർ മനസ്സുതുറന്നത്. ആദ്യ ഫോട്ടോയിൽ കണ്ടപ്പോൾ തന്നെ അവനോട് പ്രണയം തോന്നി എന്നും. എന്തിനാണെന്ന് ചോദിച്ചാൽ അതെനിക്കറിയില്ല പക്ഷേ എനിക്ക് യോജിച്ച വ്യക്തി അദ്ദേഹമാണ് എന്ന് ആദ്യസമയത്ത് തന്നെ മനസ്സിലേക്ക് അള്ളി പിടിച്ചു എന്നും അതീർ അഭിമുഖത്തിൽ പറയുന്നുണ്ട്.

ഞങ്ങൾക്കിടയിലുള്ള പല കാര്യങ്ങളും കോമൺ ആയിരുന്നു. അവൾക്ക് ഇന്ത്യൻ സംസ്കാരവും ഇവിടുത്തെ സ്ഥലങ്ങളോടുള്ള പ്രത്യേക ഇഷ്ടം തുറന്നു പറയുകയായിരുന്നു. അതേ അവസരത്തിൽ എനിക്ക് അറബ് കൾച്ചറും അവിടുത്തെ സംസ്കാരവും ഭക്ഷണവും ഏറെ ഇഷ്ടമായിരുന്നു. ഇവിടെ നിന്നാണ് നമ്മുടെ സംസാരം ആരംഭിച്ചത്. പിന്നീട് ഇത് പ്രണയത്തിൽ അവസാനിച്ചു എന്ന് ജിയാൻ അസ്‌മീർ അഭിമുഖത്തിൽ വ്യക്തമാക്കി.

Leave a Reply