You are currently viewing തിയേറ്ററില്‍ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് മനസിലാകുന്നില്ല; ഞാനായിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ല; അപര്‍ണ ബാലമുരളി…

തിയേറ്ററില്‍ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് മനസിലാകുന്നില്ല; ഞാനായിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ല; അപര്‍ണ ബാലമുരളി…

മലയാളത്തിലും ഇതര ഭാഷകളിലും ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചു കൊണ്ട് പ്രേക്ഷകരുടെ നിറഞ്ഞ പിന്തുണയും പ്രീതിയും നേടി മുന്നോട്ടു പോകുന്ന താരമാണ് അപർണ ബാലമുരളി. പ്രേക്ഷക പ്രീതിയും പിന്തുണയും അതിനപ്പുറം ഇപ്പോൾ നാഷണൽ അവാർഡ് ജേതാവ് കൂടി ആയതിൽ പിന്നെ താരത്തിന് നിന്നു തിരിയാൻ നേരമില്ലാതായിരിക്കുകയാണ്. വളരെ മികച്ച അഭിനയ വൈഭവം താരം തുടക്കം മുതൽ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.

അത് കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ സപ്പോർട്ടും പ്രേക്ഷക പ്രീതിയും താരത്തിന് നേടാനായത്. ഇനി ഉത്തരം എന്ന താരത്തിന്റെ പുതിയ സിനിമ തീയറ്ററുകൾ റിലീസ് ആവുകയും പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെ സ്വീകരിക്കുകയും ചെയ്തതിന്റെ പൊലിമയും ആഹ്ലാദവും ഇപ്പോൾ താരത്തിനുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ പ്രഭാസ് നായകനാവുന്ന രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷുമായി ബന്ധപ്പെട്ട് ഇപ്പോൾ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ആദിപുരുഷ്’ സിനിമ പ്രദര്‍ശിപ്പിക്കുമ്ബോള്‍ തിയേറ്ററില്‍ ഒരു സീറ്റ് ഹനുമാനായി ഒഴിച്ചിട്ട സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സീറ്റില്‍ പൂജ ചെയ്യുന്ന ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ താരം പ്രതികരിച്ചിരിക്കുന്നത്.

ഞാനാണ് ആ സിനിമ നിർമ്മിക്കുന്നത് എങ്കിൽ അങ്ങനെ ചെയ്യില്ല എന്നാണ് താരം പറയുന്നത് എന്തിനുവേണ്ടിയാണ് അങ്ങനെ ചെയ്തത് എന്ന് മനസ്സിലാകുന്നില്ല എന്നും അവർക്ക് തോന്നി അവർ അത് ചെയ്തു അവിടെ നടന്നത് എന്താണെന്ന് എനിക്കറിയില്ല എന്ന് താരം കൂട്ടിച്ചേർക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഒരു സീറ്റ് ഹനുമാന് എന്ന് സങ്കല്‍പ്പിച്ച്‌ ഒഴിച്ചിട്ടത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. തിയേറ്ററില്‍ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് മനസിലാകുന്നില്ല എന്നും താരം പറഞ്ഞു.

ഞാനെപ്പോഴും വിശ്വസിക്കുന്നത് നമ്മുടെ വർക്കുകൾ നന്നായി ചെയ്യണം എന്ന് മാത്രമാണ് എന്നും അങ്ങനെ നല്ല വർക്കുകൾക്ക് നല്ല റിസൾട്ട് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുമെന്നും താരം പറയുന്നു.
സിനിമ നല്ലതാണെങ്കില്‍ എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും നല്ല ചിത്രങ്ങള്‍ എപ്പോഴും പ്രേക്ഷകര്‍ ഏറ്റെടുക്കും എന്നും എന്തൊക്കെ ചെയ്തിട്ടും സിനിമയ്ക്ക് ക്വാളിറ്റി ഇല്ലെങ്കില്‍ ആളുകള്‍ കാണില്ല എന്നും താരം പറയുന്നുണ്ട്.

നമ്മുടെ പ്രേക്ഷകര്‍ ബുദ്ധിയുള്ളവരാണ്. അവര്‍ നന്നായി വിലയിരുത്താന്‍ കഴിവുള്ളവരാണ് എന്നും അതുകൊണ്ടു തന്നെ എന്തൊക്കെ കാര്യങ്ങള്‍ സിനിമയിലേക്ക് കൊണ്ടുവന്നാലും ഒരു സിനിമയെ സ്വാധീനിക്കാന്‍ പോകുന്നില്ല എന്നുമാണ് താരത്തിന്റെ അഭിപ്രായം. ഏത് ഭാഷയിലാണെങ്കിലും ഏത് തരത്തിലുള്ള സിനിമയാണെങ്കിലും നന്നായി വർക്ക് ചെയ്തു എഫർട്ട് എടുത്തു കഴിഞ്ഞാൽ അതിന്റെ റിസൾട്ട് പ്രേക്ഷകരിൽ നിന്നും ലഭിക്കും എന്ന് തന്നെയാണ് താരം പറയുന്നത്. അതിനു പുറമേ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് എന്തിനാണ് മനസ്സിലാകുന്നില്ല എന്നും താരം കൂട്ടിചേർത്തു

Leave a Reply