You are currently viewing പുഴയിലെ കുളി ഒക്കെയായി അമ്മ വീട്ടിലെ എന്റെ ഒരു ദിവസം… വീഡിയോയുമായി മലയാളികളുടെ പ്രിയതാരം അനുശ്രീ.. വീഡിയോ കാണാം

പുഴയിലെ കുളി ഒക്കെയായി അമ്മ വീട്ടിലെ എന്റെ ഒരു ദിവസം… വീഡിയോയുമായി മലയാളികളുടെ പ്രിയതാരം അനുശ്രീ.. വീഡിയോ കാണാം

അമ്മ വീട്ടിലെ എന്റെ ഒരു ദിവസം… വീഡിയോയുമായി അനുശ്രീ

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലൂടെ ബാലതാരമായിട്ടായി അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലെ ജിത്തു മോനായി മുതൽ നടി അനുശ്രീ അമ്പതോളം സീരിയലുകളുടെ ഭാഗമാണ്. 2005 മുതൽ അഭിനയ ലോകത്ത് നിറഞ്ഞു നിന്ന താരം സീ കേരളയിലെ പൂക്കാലം വരവായി എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. ബാല താരമായി അഭിനയിക്കാൻ തുടങ്ങിയ താരം പിന്നീട് നായികാ വേഷങ്ങളിലേക്ക് മാറി.

യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് താരം അറിയപ്പെടുന്നത് പ്രകൃതി എന്നാണ്. നാലാം വയസ്സിലാണ് അനുശ്രീ അഭിനയിക്കാൻ തുടങ്ങിയത്. ഓമനത്തിങ്കൾ പക്ഷി, ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല തുടങ്ങിയ പരമ്പരകളിൽ ആദ്യ കാലത്ത് താരം അഭിനയിച്ചിരുന്നു. 15-ാം വയസ്സിൽ സെവൻ നൈറ്റ്‌സ് എന്ന സീരിയലിലൂടെയാണ് അനുശ്രീ അഭിനയ രംഗത്തേക്ക് എത്തുന്നത്.

അമലയിലെ ശീതൾ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരയന്നങ്ങളുടെ വീട് എന്ന സീരിയലിലും ശ്രീദേവിയായി അനുശ്രീ അഭിനയിച്ചിരുന്നു. നടൻ റോൺസണൊപ്പം മികച്ച പ്രകടനമാണ് താരം നടത്തിയത്. മലയാളം ടെലിവിഷൻ ആരാധകർക്കിടയിൽ ജനപ്രിയമായ പരമ്പരയാണ് പൂക്കളം വരവായി. അമ്മയും നാല് പെൺമക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ ജീവിതമാണ് പരമ്പര കാണിക്കുന്നത്.

ആദ്യകാലങ്ങളിൽ, അവരുടെ ജീവിതത്തിലെ പ്രയാസകരമായ നിമിഷങ്ങളിലൂടെയാണ് പരമ്പര മുന്നേറിയത്. പിന്നീട് പ്രണയവും പരമ്പരയുടെ പ്രമേയമായി. സപ്തതി, ഹർഷൻ പ്രണയം, സംയുക്ത, അഭിമന്യു പ്രണയം കൂടാതെ സംവൃതയും അശോകനും തമ്മിലുള്ള പ്രണയവും പ്രേക്ഷകർ ഏറ്റെടുത്തു. പരമ്പരയിൽ മികച്ച പ്രകടനമാണ് അനുശ്രീ കാഴ്ച വെച്ചത്.

ഇപ്പോൾ താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമാണ് യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളും മറ്റും എല്ലാം ആരാധകർ അറിയാറുണ്ട് ഇപ്പോൾ താരത്തിന്റെ ഒരു ഡെയിലി ബ്ലോഗ് ശ്രദ്ധേയമാവുകയാണ് അമ്മ വീട്ടിൽ തന്റെ ഒരു ദിവസം എന്ന ക്യാപ്ഷനോട് കൂടെയാണ് വീഡിയോ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് വളരെ സ്വദമായ ശൈലിയിൽ സംസാരിച്ചുകൊണ്ടാണ് താരം ഡെയിലി ബ്ലോഗുകളിൽ എത്താറുള്ളത് എന്നത് തന്നെയാണ് ആരാധകരിലേക്ക് താരത്തിന്റെ വിശേഷങ്ങൾ അടുപ്പിക്കുന്നത്.

അമ്മ വീട്ടിൽ ആയതുകൊണ്ട് തന്നെ അമ്മയുടെയും അമ്മൂമ്മയുടെയും എല്ലാം ദിനചര്യകളും വിശേഷങ്ങളും താരത്തിന്റെ സംസാരത്തിലൂടെ കടന്നു വരുന്നുണ്ട്. അതു പോലെ കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതും ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ചും അത് ഉണ്ടാക്കുന്ന രീതികളെ കുറിച്ചും എല്ലാം താരം സംസാരിക്കുന്നുണ്ട്. അതുപോലെ താരം തലയിലുള്ള താരൻ നീക്കം ചെയ്യാൻ ഇപ്പോൾ ഉപയോഗിക്കുന്നത് mama earth shampoo, conditioner എന്നിവയാണ് എന്നും അത് ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

വീഡിയോയുടെ അവസാന ഭാഗത്ത് കാണിക്കുന്നത് അമ്മ വീടിനടുത്ത് തന്നെയുള്ള ആറ്റിൽ കുളിക്കാൻ പോകുന്നതാണ്.പമ്പയാറിന്റെ ഒരു ഭാഗമാണ് എന്നും ശബരിമലക്കടുത്താണ് സ്ഥലം എന്നും താരം പറയുന്നു. അതുപോലെ തന്നെ ഇപ്പോൾ നദിയിൽ വെള്ളം കുറവായതു കൊണ്ട് തന്നെ ഒഴുക്ക് ഇല്ല എന്നും സാധാരണ ഈ ഭാഗങ്ങളിൽ എല്ലാം ഒരുപാട് ഒഴുക്ക് ഉണ്ടാകാറുണ്ട് എന്നും താരം പറഞ്ഞു. വെള്ളം കൂടുതലുള്ള ഭാഗത്ത് താരം വെള്ളത്തിൽ മുങ്ങുകയും കളിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറൽ ആയിട്ടുണ്ട്.

Leave a Reply