You are currently viewing ഒരു പോലീസുകാരന്‍ തന്നോട് മോശമായി പെരുമാറി എന്റെ പരാതിയിൽ പിന്നീടയാളെ സ്ഥലം മാറ്റി :’ യാഷിക

ഒരു പോലീസുകാരന്‍ തന്നോട് മോശമായി പെരുമാറി എന്റെ പരാതിയിൽ പിന്നീടയാളെ സ്ഥലം മാറ്റി :’ യാഷിക

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ആരാധകരുള്ള താരമാണ് യാഷിക ആനന്ദ്. 2016 മുതൽ ആണ് താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. ഇൻസ്റ്റാഗ്രാം മോഡലായാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് അഭിനയം ആരംഭിച്ചത്. കൂടുതലായും തമിഴ് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

ആദ്യം പ്രത്യക്ഷപ്പെട്ടത് 2016 ൽ പുറത്തിറങ്ങിയ കാവാലെ വീണ്ടും എന്ന സിനിമയിലൂടെയാണ്. മോഡലിംഗ് രംഗത്തെ താരം നേടിയ സജീവമായ ആരാധകർ വൃന്ദങ്ങൾ അഭിനയ മേഖലയിൽ താരത്തിന്റെ അരങ്ങേറ്റം തന്നെ ആരവമാക്കിയിരുന്നു. വളരെ മികവിൽ ഓരോ കഥാപാത്രങ്ങളെയും താരം അഭിനയിച്ചതു കൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു.

ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകുന്നത് മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും സിനിമകളിലും പ്രകടിപ്പിക്കുന്നതു കൊണ്ടു തന്നെയാണ്. ഏതു തരത്തിലുള്ള കഥാപാത്രമാണ് എങ്കിലും താരം അനായാസം കൈകാര്യം ചെയ്യാറുണ്ട്. അതുകൊണ്ട് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലും താരത്തിന്റെ പേരുണ്ട്. പാടം , മണിയാർ കുടുംബം, അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത്  എന്നിവ താരത്തിന്റെ കരിയറിലെ ആദ്യ സമയങ്ങളിലെ പ്രധാന സിനിമകളാണ്.

ദ്രുവങ്ങൾ എന്ന സിനിമ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആവുകയും പിന്നീടുള്ള സിനിമ ജീവിതത്തിൽ ഒരുപാട് മികച്ച സിനിമകൾ താരത്തിന് ലഭിക്കാൻ അത് കാരണമാവുകയും ചെയ്തു. ഇപ്പോൾ താരം സിനിമ മേഖലയിൽ നിന്നും അല്ലാതെയും താരത്തിനെ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ചാണ് പറയുന്നത്. സിനിമയിൽ ഒരു പ്രമുഖ സംവിധായകനിൽ നിന്ന് മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. നീട്ടു വിവാദ സമയത്ത് ഇക്കാര്യം താരം തുറന്നു പറഞ്ഞപ്പോൾ സംവിധായകന്റെ പേര് പരാമർശിച്ചിരുന്നില്ല.

തന്റെ അമ്മയോട് പങ്കിട്ടാൽ മകൾക്ക് നല്ല അവസരങ്ങൾ കൊടുക്കാം എന്ന് ഓഡിഷന് ശേഷം ചിത്രങ്ങളെല്ലാം പകർത്തിയതിൽ പിന്നെ പ്രമുഖ സംവിധായകൻ പറഞ്ഞു എന്ന രൂപത്തിലാണ് താരം അത് വ്യക്തമാക്കിയത്.. എന്നാൽ അഭിമാനം പണയപ്പെടുത്തി ലഭിക്കുന്ന അവസരങ്ങൾ വേണ്ട എന്ന് തീരുമാനം ഞങ്ങൾ അറിയിക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. പിന്നീട് വീടിന്റെ അടുത്തു നിന്ന് തന്നെ ഒരു പോലീസുകാരനിൽ നിന്ന് മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് താരം പറയുന്നുണ്ട്. താരം അയാൾക്കെതിരെ പരാതിപ്പെടുകയും അയാളെ അവിടെ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു എന്നും താരം പറഞ്ഞു.

Leave a Reply