You are currently viewing ഓഹ്… കണ്ണെടുക്കാനാവുന്നില്ല… സാരി ലുക്കിൽ മനോഹരിയായി അന്ന രാജൻ…

ഓഹ്… കണ്ണെടുക്കാനാവുന്നില്ല… സാരി ലുക്കിൽ മനോഹരിയായി അന്ന രാജൻ…

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തനതായ അഭിനയ മികവു കൊണ്ട് സ്ഥാനമുറപ്പിച്ച താരമാണ് അന്ന രാജൻ. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അരങ്ങേറ്റ സിനിമയിൽ തന്നെ സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരം പിന്നീട് ഹൃസ്വ ചിത്രങ്ങളിലും വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഇത്രയധികം അവസരം ലഭിക്കാനുള്ള പ്രധാന കാരണം. നടി എന്നതിലുപരി പ്രൊഫഷണൽ നേഴ്സ് കൂടിയാണ് താരം. ഇപ്പോൾ സിനിമയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2017 ൽ ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത വിജയ് ബാബു നിർമ്മിച്ച സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്. ഈ ഒരൊറ്റ സിനിമയിലൂടെ താരത്തിന്റെ തലവര തന്നെ മാറുകയായിരുന്നു. ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡിനു വരെ താരത്തിനെ നോമിനേറ്റ ചെയ്യപ്പെട്ടു.

തൊട്ടടുത്ത സിനിമയിൽ തന്നെ മലയാളത്തിലെ താരരാജാവ് മോഹൻലാലിനൊപ്പം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ താരം പിന്നീട് അഭിനയിച്ചു. മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്മയത്വം ഉള്ള ശാലീന സുന്ദരിയായണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. സൗന്ദര്യം തുളുമ്പുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

ഇടപ്പള്ളിയിൽ ഒരു സ്വകാര്യസ്ഥാപനത്തിലെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ആരാധകർ പകർത്തിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഗ്ലാമറസ് സാരി ലുക്കിൽ താരത്തെ കാണാൻ അതീവ സുന്ദരിയായിരിക്കുന്നു എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനുമുമ്പും ഇത്തരത്തിലുള്ള സുന്ദര ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫോട്ടോകൾ മീഡിയ ഇടങ്ങളിൽ വൈറലായിരിക്കുന്നു.

Leave a Reply