You are currently viewing തമിഴിൽ പൊളിച്ചടക്കാൻ അഞ്ചു കുര്യൻ.. പുതിയ സിനിമയുടെ ട്രൈലർ റിലീസ് ആയി കാണാം..

തമിഴിൽ പൊളിച്ചടക്കാൻ അഞ്ചു കുര്യൻ.. പുതിയ സിനിമയുടെ ട്രൈലർ റിലീസ് ആയി കാണാം..

മലയാളം , തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയാണ് അഞ്ജു കുര്യൻ. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി ഇതിനോടകം തന്നെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളിലും വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന സിനിമയിലെ സഹ കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. തൊട്ടടുത്ത വർഷം ഓം ശാന്തി ഓശാന എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം താരം ചെയ്തു. ജാക്ക് & ഡാനിയൽ എന്ന സിനിമയിലെ താരത്തിന്റെ വേഷവും ശ്രദ്ധേയമായി.

2019-ൽ, കാർത്തിക്കിനെ നായകനാക്കി അർജുനും ഗോകുലും ചേർന്ന് സംവിധാനം ചെയ്ത ഷിബു എന്ന സിനിമയിൽ നായികയായി താരം അഭിനയിച്ചു. അതു പോലെ തന്നെ 2019-ൽ പുറത്തിറങ്ങിയ ഇഗ്ലൂ എന്ന തമിഴ് ചിത്രത്തിലെ രമ്യ എന്ന കഥാപാത്രത്തിന് താരത്തിന് ഒരുപാട് പ്രശംസകളും പ്രേക്ഷകപ്രീതിയും ലഭിച്ചിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വീഡിയോകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

2016-ലെ മലയാളം സിനിമയായ കവി ഉദ്ദേശിച്ചത്, 2018-ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്നീ സിനിമകളിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായി പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

യോഗാ, വർക്കൗട്ട്, ഫിറ്റ്നസ് വീഡിയോകളും ബോക്സിങ് വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ താരം റെഡ് കളറിൽ സ്റ്റൈലായുള്ള ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. വളരെ മികച്ച അഭിപ്രായം ആണ് താരത്തിന്റെ ഫോട്ടോകൾക്ക് പതിവ് പോലെ ആരാധകർ രേഖപ്പെടുത്തുന്നത്. വളരെ പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറൽ ആവുകയും ആരാധകർക്കിടയിൽ സ്വീകര്യമാവുകയും ചെയ്തിരിക്കുന്നത്.

Leave a Reply