സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലുമുണ്ട്. പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി മാറുന്നത് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികൾ ആണ്. അതേപോലെ യൂട്യൂബിലും ഫേസ്ബുക്കിലും വീഡിയോകൾ പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റികൾ ആകുന്ന വരും ധാരാളം.

വ്യത്യസ്തമായ കൺസെപ്റ്റ് അവതരിപ്പിച്ചു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരെ നേടിയെടുക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അഞ്ജിത നായർ. ഫേസ്ബുക്കിലും യൂട്യൂബിലും ആണ് താരം സജീവമായി നിലകൊള്ളുന്നത്. അഞ്ജിത നായർ ബ്യൂട്ടി ടിപ്സ് എന്ന നിലയിലാണ് താരം ഫേസ്ബുക്കിലും യൂട്യൂബിലും അറിയപ്പെടുന്നത്.

ലക്ഷക്കണക്കിന് ആരാധകരും ഫോളോവേഴ്സും താരത്തിനുണ്ട്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള വീഡിയോകൾ ആണ് താരം പങ്കുവയ്ക്കുന്നത്. ബ്യൂട്ടി ടിപ്സ് എന്നപേരിൽ പങ്കുവെക്കുന്ന വീഡിയോകൾ തികച്ചും അരോചകം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അറപ്പ് ഉണ്ടാക്കുന്ന വീഡിയോകൾ എന്നുവരെ താരത്തിന്റെ വീഡിയോകൾക്ക് താഴെ കമന്റ് കാണാൻ സാധിക്കും.
പൈസ ഉണ്ടാക്കാൻ വേണ്ടി ഈ രീതിയിൽ അധപതിക്കാണോ എന്നുവരെ താരത്തിനെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് എതിരായി താരം ഇപ്പോൾ ഒരു സെൽഫി വിഡിയോയിലൂടെ മറുപടി പറയുകയാണ്. “നിങ്ങളുടെ മോശപ്പെട്ട കമന്റുകൾ വായിക്കാൻ കഴിയാതെ എന്റെ അച്ഛൻ കോലായിൽ കിടന്നുറങ്ങുന്നുണ്ട് ഞാൻ കാണിച്ചു തരാം” എന്ന് ഗദ്ഗദത്തോടെ താരം പറയുന്നതാണ് വീഡിയോയിൽ ആദ്യം ഉള്ളത്.

ശേഷം തറയിൽ കിടന്നുറങ്ങുന്ന അച്ഛനെ കാണിക്കുന്നുണ്ട്. പിന്നീട് തനിക്ക് വന്ന കമന്റുകൾ വായിച്ച് അപ്പപ്പോൾ തന്നെ മറുപടി നൽകുകയാണ്. പട്ടി ഷോ എന്ന കമന്റിനെ പട്ടി ഷോ ആണോ മറ്റേ ഷോ ആണോ എന്ന് നിങ്ങളല്ല തീരുമാനിക്കേണ്ടത്. ഞങ്ങളുടെ വീഡിയോ ഞങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ഞങ്ങൾ ഇടും. എന്നാണ് മറുപടിയായി താരം പറഞ്ഞത്. എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നത് എന്ന കമന്റിന് ഞാൻ ആരെയും വെറുപ്പിക്കാൻ അങ്ങോട്ട് പോയിട്ടില്ല എന്നാണ് മറുപടി. എന്തായാലും വീഡിയോ വളരെ പെട്ടെന്നാണ് വൈറൽ ആയത്.