You are currently viewing സിനിമയിൽ കിടപ്പറ രംഗങ്ങൾ അവതരിപ്പിച്ചു ഞാൻ മടുത്തു… ഇപ്പോൾ നിർമാതാകൾ അതിനായി സമീപിക്കുന്നു..സങ്കത്തോടെ വെളിപ്പെടുത്തി നടി ആൻഡ്രിയ ജെർമിയ

സിനിമയിൽ കിടപ്പറ രംഗങ്ങൾ അവതരിപ്പിച്ചു ഞാൻ മടുത്തു… ഇപ്പോൾ നിർമാതാകൾ അതിനായി സമീപിക്കുന്നു..സങ്കത്തോടെ വെളിപ്പെടുത്തി നടി ആൻഡ്രിയ ജെർമിയ

സിനിമയിൽ കിടപ്പറ രംഗങ്ങൾ അവതരിപ്പിച്ചു ഞാൻ മടുത്തു… സങ്കത്തോടെ വെളിപ്പെടുത്തി നടി ആൻഡ്രിയ ജെർമിയ

സിനിമ അഭിനേത്രി, ഗായിക, കമ്പോസർ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് ആൻഡ്രിയ ജെർമിയ. അഭിനയ മേഖലയിലും ഗാനാലാപന രംഗത്തും തന്റെ തായ കഴിവുകൾ പ്രകടിപ്പിച്ചു മികവു പുലർത്തിയും ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നണി ഗാന രംഗത്ത് ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷമാണ് താരം അഭിനയം ആരംഭിക്കുന്നത്.

തമിഴ് ഭാഷയിലെ ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. 2007 പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2013 പുറത്തിറങ്ങിയ അന്നയും റസൂലും എന്ന മലയാള സിനിമയിലൂടെയാണ് മലയാളികൾക്കിടയിൽ താരം പ്രശസ്തയായത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ വളരെ സെലക്ടീവ് ആയ അഭിനേത്രിയാണ് താരം. അതു കൊണ്ടു തന്നെ ഒരുപാട് സിനിമകളിൽ താരത്തെ കാണാൻ സാധിച്ചിട്ടില്ല. എങ്കിലും അഭിനയിച്ച സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനേത്രിയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും പിന്നണി ഗാനരചയിതാവ് ആയും ഗായികയായും എല്ലാം ഒരുപാട് സിനിമകളിൽ താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

അന്നയും റസൂലും , വിശ്വരൂപം, തദാഖ, എന്ദ്രേന്ദ്രം പുന്നഗൈ, അരന്മനൈ, ലോഹം , തോപ്പിൽ ജോപ്പാൻ , തരമണി, അവൽ, വട ചെന്നൈ , അരന്മനൈ 3 എന്നിവ താരത്തിന്റെ പ്രധാന സിനിമകളാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സിനിമ കരിയറിലെ മികച്ച ഒരു സിനിമയായിരുന്നു വട ചെന്നൈ.

എന്നാൽ ഇപ്പോൾ താരം ആ സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിൽ ചെയ്ത് കിടപ്പറ രംഗങ്ങളിൽ ഖേദിക്കുന്നതായാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. താരവും സ്‌ക്രീനിലെ ഭർത്താവ് അമീറും തമ്മിലുള്ള കിടപ്പറ രംഗം ഉൾപ്പെടെ നിരവധി റൊമാന്റിക് രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. ആവേശങ്ങളിൽ അഭിനയിച്ചതിൽ ഇപ്പോൾ ഖേദമാണ് എന്നാണ് താരം പറയുന്നത്. അതിന്റെ കാരണവും താരം വ്യക്തമാക്കുന്നുണ്ട്.

ഈ സിനിമയ്ക്ക് ശേഷം ഇത്തരം വേഷങ്ങളുമായി നിരവധി സംവിധായകർ തന്നെ സമീപിച്ചിട്ടുണ്ട് എന്നും അത്തരം കഥാപാത്രങ്ങൾ തന്നെ ലഭിക്കുന്നതിൽ തനിക്ക് മടുപ്പുണ്ടെന്നും അതേ വേഷങ്ങൾ വീണ്ടും വീണ്ടും അവതരിപ്പിക്കാൻ തയ്യാറല്ല താരം ഇപ്പോൾ പറയുന്നത്. കിടപ്പറ രംഗങ്ങളില്ലാത്ത കഥാപാത്രങ്ങളാണ് അവതരിപ്പിക്കാൻ ആഗ്രഹമെന്നും മികച്ച കഥാപാത്രമാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും താരം കൂട്ടിച്ചേർത്തു. ഒരു വേഷം ചെയ്യുമ്പോൾ പിന്നീട് അതുപോലെയുള്ള വേഷങ്ങൾ തന്നെ ലഭിക്കുന്നതിന്റെ ഒരു മടുപ്പാണ് താരം വ്യക്തമാക്കുന്നത്.

Leave a Reply