You are currently viewing മലയാളി പെൺകുട്ടിയെ വിടാതെ ‘പിന്തുടർന്ന്’ രാം ഗോപാൽ വർമ…പുതിയ സിനിമയിലേക്ക് അവസരം??

മലയാളി പെൺകുട്ടിയെ വിടാതെ ‘പിന്തുടർന്ന്’ രാം ഗോപാൽ വർമ…പുതിയ സിനിമയിലേക്ക് അവസരം??

ഇന്ത്യയിലെ അറിയപ്പെട്ട സംവിധായകരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന വ്യക്തിയാണ് റാം ഗോപാൽ വർമ്മ അഥവാ ആർ ജി വി. ഒരുപാട് സിനിമകൾ സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. മറ്റ് സംവിധായകറിൽ തികച്ചും വ്യത്യസ്തമായി സിനിമാ സംവിധാനം ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ അദ്ദേഹത്തിന് സാധിച്ചു എന്ന് വേണം പറയാൻ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാം ഗോപാൽ വർമ്മ ഒരു മലയാളി പെൺകുട്ടിയുടെ പിന്നാലെയാണ് എന്നുള്ളതാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ചർച്ച. സോഷ്യൽ മീഡിയയിൽ സജീവമായ ഒരു മലയാളി പെൺകുട്ടിയുടെ ഫോട്ടോകളും വീഡിയോകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചുകൊണ്ട് സിനിമയിലേക്ക് ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു.

ശ്രീലക്ഷ്മി സതീഷ് എന്ന സോഷ്യൽ മീഡിയ താരത്തെയാണ് റാം ഗോപാൽ വർമ്മ വിടാതെ പിന്തുടരുന്നത്. അവരുടെ ഫോട്ടോയും വീഡിയോയും ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് സിനിമയിലേക്ക് ക്ഷണിക്കുന്നു എന്ന് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും താരം സാരിയുടുത്ത ഫോട്ടോകളും വീഡിയോകളും അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.

ഇത്രയും ഭംഗിയായി സാരി ഉടുക്കുന്ന ഒരാളെയും കണ്ടിട്ടില്ല എന്ന ക്യാപ്ഷൻ നൽകിയാണ് ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചത്. നല്ല കഥാപാത്രമാണെങ്കിൽ സിനിമയിൽ അഭിനയിക്കാൻ തയ്യാറാണെന്ന് ശ്രീലക്ഷ്മി സതീഷ് മറുപടി നൽകുകയും ചെയ്തിരുന്നു. എന്തായാലും റാം ഗോപാൽ വർമ്മ ഇപ്പോൾ വിടുന്ന മട്ടില്ല എന്നതാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

അപ്സര റാണി, നൈന ഗാംഗുലി തുടങ്ങിയ ബോർഡ് നടിമാരെ വെച്ചുകൊണ്ട് റാം ഗോപാൽ വർമ്മ ചെയ്ത സിനിമ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബോൾഡ് ആൻഡ് ഹോട്ട് രംഗങ്ങൾ കൂടുതലായി പ്രേക്ഷകരിലേക്ക് തൃപ്തിപ്പെടുത്തുന്ന രൂപത്തിൽ എത്തിക്കുന്നതാണ് റാം ഗോപാൽ വർമ്മ. ഇപ്പോൾ ഈ താരത്തെയും അതേ രീതിയിൽ കാസ്റ്റ് ചെയ്യും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply