You are currently viewing ഇതിപ്പോ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ അനശ്വര രാജന്റെ കിടിലൻ ഫോട്ടോകൾ ആണല്ലോ..!! പുത്തൻ ഫോട്ടോകളിൽ വീണ്ടും തിളങ്ങി പ്രിയ താരം…

ഇതിപ്പോ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ അനശ്വര രാജന്റെ കിടിലൻ ഫോട്ടോകൾ ആണല്ലോ..!! പുത്തൻ ഫോട്ടോകളിൽ വീണ്ടും തിളങ്ങി പ്രിയ താരം…

വൈഭവവും സൗന്ദര്യവും ഇഴപിരിഞ്ഞ ബാല താരങ്ങളെ കൊണ്ട് എന്നും സമ്പന്നമാണ് മലയാള ചലച്ചിത്ര ലോകം. നായികയായി അഭിനയിച്ചാൽ പോലും മലയാളികൾക്ക് അവരോടുള്ള ഇഷ്ടം കുറയാറില്ല.  ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് അനശ്വര രാജൻ.

2017 ൽ  ആണ് താരം സിനിമയിൽ എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും നിറഞ്ഞ കയ്യടി ലഭിക്കാൻ മാത്രം മികവുള്ള അഭിനയം കാഴ്ചവെക്കുകയും ചെയ്തു.  മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ അഭിനയ  പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം  അവതരിപ്പിച്ചത്.

2017 ൽ മഞ്ജു വാരിയർ പ്രധാന വേഷത്തിലെത്തിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. പിന്നീട് ഇവിടെ എന്ന സിനിമയിലും താരം വേഷമിട്ടു. പക്ഷേ മലയാളികൾക്കിടയിൽ താരം കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് തണ്ണീർമത്തൻ ദിനങ്ങളിലെ കഥാപാത്രത്തിലൂടെയാണ്.

വാങ്ക് എന്ന സിനിമയിൽ കേന്ദ്രകഥാപാത്രം ആയി താരത്തിന് തിളങ്ങാൻ കഴിഞ്ഞു എങ്കിലും സിനിമക്ക് ഒരുപാട് വിമർശനങ്ങൾക്ക് കേട്ടു. തൃഷ പ്രധാന വേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും ആരാധകരെ ക്ഷണിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച താരത്തിന് ചുരുങ്ങിയ കാലയളവിൽ ഒരുപാട് അവാർഡുകളും ലഭിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ വളർന്നു വരുന്ന  നായികമാരിൽ ഒരാളാണ് താരം. സിനിമയിൽ എന്നതു പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഓണം ഫോട്ടോകൾക്ക് മികച്ച അഭിപ്രായം ആണ് പ്രേക്ഷകർ നൽകിയത്.

താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. പാറകൾക്കിടയിൽ അതീവ സുന്ദരിയായി കാറ്റും കൊണ്ടിരിക്കുന്ന താരത്തിന്റെ മനം മയക്കുന്ന ഫോട്ടോകൾ ആണ് ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. കയ്യിൽ ഒരു ക്യാമറയും ഉണ്ട്. വളരെ പെട്ടന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തു.

Anaswara
Anaswara
Anaswara
Anaswara
Anaswara
Anaswara
Anaswara
Anaswara
Anaswara
Anaswara

Leave a Reply