ചുംബന രംഗങ്ങളും ഗ്ലാമാറസ് വേഷങ്ങളും ഒന്നും എനിക്ക് ഒരു പ്രശ്നമല്ല; അനാർക്കലി മരയ്ക്കാർ അന്ന് പറഞ്ഞത്
മലയാള സിനിമയിലെ മുൻനിര നായിക നടിയാണ് അനാർക്കലി മരിക്കാർ. ഒരുപാട് വർഷത്തോളമായി സിനിമാ മേഖലയിൽ താരം സജീവമാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഓരോ വേഷങ്ങളും വളരെ മ കച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നതും ശ്രദ്ധേയമാണ്. തുടക്കം മുതൽ ഇതുവരെയും മികവുകൾ ആണ് താരം ആരാധകർക്കു മുന്നിൽ വച്ചത്.

2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കാൻ കാരണമായി. ഓരോ സിനിമകളും താരം വളരെ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യുകയും ചെയ്തു.

പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി നായകനായെത്തിയ മന്ദാരം എന്നീ സിനിമകളിലും താരത്തിന് അഭിനയം വളരെ ശ്രദ്ധേയമായിരുന്നു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് ഉറപ്പിച്ചു പറയാൻ കഴിയുന്ന തെളിവുകൾ ആണിവ.

പാർവതി തിരുവോത്ത് ആസിഫലി ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉയരെ എന്ന സിനിമയിലെ താരത്തിന്റെ വേഷത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിരുന്നു. വളരെ ചെറിയ സ്ക്രീൻ ടൈം ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം ആ സിനിമയും പൂർത്തീയാക്കിയത്. അതുകൊണ്ട് തന്നെ ഭാവിയിൽ മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ നമുക്ക് കാണാൻ സാധിക്കുമെന്നത് ഉറപ്പാണ്.

സിനിമ അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നത് പോലെ തന്നെ ഏതുതരത്തിലുള്ള ഡ്രസിലും വളരെ മനോഹരിയാണ് താരത്തെ കാണപ്പെടാറുള്ളത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിക്കാറുണ്ട്.

ഇപ്പോൾ താരം സിനിമയിൽ കരിയർ ആരംഭിച്ച സമയത്തുള്ള ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാനും ചുംബന രംഗങ്ങളിൽ അഭിനയിക്കാനും തനിക്ക് മടിയില്ലെന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. ഗ്ലാമറസ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ല എന്നും സ്വയം മൂടിപ്പുതച്ചിരിക്കുന്ന കഥാപാത്രമല്ല താൻ എന്നും താരം വ്യക്തമാക്കി.

തന്റെ വസ്ത്രധാരണവും അങ്ങനെ തന്നെയാണ് എന്നും ഗ്ലാമർ വേഷങ്ങൾ വന്നാൽ വണ്ണം കുറച്ചതിന് ശേഷം മാത്രമേ അഭിനയിക്കൂ എന്നും അല്ലെങ്കിൽ വൃത്തികേടാവും എന്നും താരം പറയുന്നുണ്ട്. ഗ്ലാമറസ് വേഷങ്ങളോടും ചുംബന രംഗങ്ങളോടും എതിർപ്പൊന്നുമില്ല എന്നും ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് പ്രശ്നമുണ്ടോ എന്നെനിക്ക് അറിയില്ലെന്നും താരം പറഞ്ഞിട്ടുണ്ട്. എന്തായാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.