സ്റ്റൈലിഷ് ലുക്കിൽ പ്രിയ താരം അനഘ… ഫോട്ടോകൾ വൈറൽ
മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഘ. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2016 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഇതുവരെയും മികച്ച അഭിനയം പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞു.

ഒരു രക്ഷാധികാരി ബൈജു എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടത്തോടെ താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. ഓരോ വേഷങ്ങളിലും നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചിട്ടുണ്ട്.

നടപ്പ് തുണൈ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തുണ 369 എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. റോസാപ്പൂ എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രീതി ലഭിച്ചു. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി തന്നെയാണ് താരം ഓരോ സിനിമയും കടന്നു പോകുന്നത്.

ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞത് മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ച വച്ചതു കൊണ്ടു തന്നെയാണ്. ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.

ഭീഷ്മപർവ്വം എന്ന മെഗാസ്റ്റാർ മമ്മൂട്ടി അമൽനീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മപർവം എന്ന ചിത്രത്തിലും മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ അഭിനയ ലോകത്ത് താരം സജീവമാണ്. ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള വേഷങ്ങൾ താരത്തിന് ഇപ്പോൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോയും വീഡിയോയും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടന്ന് തന്നെ ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്.
