You are currently viewing എന്റെ പൊക്കിൾ ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല: അന്ന് അമല പോൾ പറഞ്ഞത് ഇങ്ങനെ…

എന്റെ പൊക്കിൾ ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല: അന്ന് അമല പോൾ പറഞ്ഞത് ഇങ്ങനെ…

എന്റെ പൊക്കിൾ ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല: അന്ന് അമല പോൾ പറഞ്ഞത് ഇങ്ങനെ

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം സ്വീകരിക്കുന്നത്. വളരെ മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. ഹേബുള്ളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു.

താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. ഏത് ഭാഷയിൽ ആണെങ്കിൽ മികവുള്ള അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ നിൽക്കുന്നു. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരന്തരം ആരാധകർക്ക് വേണ്ടി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

വളരെ പെട്ടെന്ന് തന്നെ ആരാധകർ അവ സീകരിക്കുകയും ചെയ്യുന്നത് പതിവാണ്. അതുപോലെതന്നെ താരത്തിന്റെ അഭിമുഖങ്ങളും ആരാധകർക്ക് വലിയ പ്രിയമാണ്. ഇപ്പോൾ 2017 പുറത്തിറങ്ങിയ തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ ഭാഗമായുണ്ടായ വിവാദങ്ങൾക്ക് താരം മറുപടി പറയുകയാണ്. അന്ന് സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ താരത്തിൽ നിന്നും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നായിരുന്നു പൊതുവേ ഉണ്ടായ അഭിപ്രായം. തരാം സാരിയിൽ അല്പമധികം ഗ്ലാമറസ്സായിട്ടാണ് പോസ്റ്ററിൽ എത്തിയത് എന്നതാണ് എല്ലാത്തിനും കാരണം.

പക്ഷേ ആ സിനിമ എന്റെ അടുത്തേക്ക് വന്നപ്പോൾ സെലക്ട് ചെയ്യാൻ ഞാൻ കൂടുതൽ ആലോചിച്ചിട്ടില്ല എന്നാണ് താരം മറുപടി പറഞ്ഞത്. അതിന് മികച്ച കാരണവും താരം പറയുന്നുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ പൂർണമായും തനിക്ക് സംതൃപ്തി നൽകുന്ന കഥയും കഥാപാത്രവും ആണെന്നായിരുന്നു നടിയുടെ അഭിപ്രായം. ചെയ്യാത്തൊരു വേഷത്തിൽ നമ്മളെ കാണുമ്പോൾ അംഗീകരിക്കാൻ ആദ്യം പ്രേക്ഷകർക്കൊരു മടിയുണ്ടാവും എന്നും അതുകൊണ്ടാണ് അത്തരത്തിൽ ഒരു അഭിപ്രായം ഉയരാൻ കാരണം എന്നും താരം പറയുന്നു.

തന്റെ കംഫർട്ട്‌സോൺ അല്ല എന്ന് ചിന്തിച്ച് പിന്മാറുന്നതും ഒരു നല്ല അഭിനേത്രിക്ക് യോജിച്ചതല്ല എന്നും എല്ലാ വേഷങ്ങളും ചെയ്യാൻ സന്നദ്ധമായിരിക്കുമ്പോഴാണ് ഓരോ അഭിനേതാക്കളും പൂർണ്ണമാകുന്നത് എന്നും താരം അഭിപ്രായപ്പെടുന്നു. അത്രമാത്രമേ ഞാൻ ചെയ്തുള്ളൂ എന്നും സത്യത്തിൽ എന്റെ പൊക്കിൾ സിനിമയിൽ ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്നും താരം അന്ന് പറഞ്ഞിരുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ അഭിമുഖം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply