You are currently viewing വൈറലായ ആ ബിക്കിനി ചിത്രത്തെ കുറിച്ച് അമല പോൾ സംസാരിക്കുന്നു

വൈറലായ ആ ബിക്കിനി ചിത്രത്തെ കുറിച്ച് അമല പോൾ സംസാരിക്കുന്നു

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്.

ഏത് ഭാഷയിൽ ആണെങ്കിൽ മികവുള്ള അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ നിൽക്കുന്നു. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. വളരെ മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്.

ഹേബുള്ളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം സ്വീകരിക്കുന്നത്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തി പ്പെടുത്താനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടി താരത്തിന്റെ ഓരോ സിനിമക്കും ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം ഇപ്പോൾ അറിയപ്പെടുന്നു. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സുണ്ട്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. കൂടുതൽ ബീച്ച് ബിക്കിനി ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്യാറുള്ളത്. കുറച്ചുമുമ്പ് താരം പങ്കുവെച്ച ഒരു ബിക്കിനി ഫോട്ടോ വളരെ കൂടുതൽ വൈറലായിരുന്നു. അതിനെ കുറിച്ച് താരം പറഞ്ഞ പ്രസ്താവനകളാണ് ഇപ്പോൾ വൈറലാകുന്നത്.

താൻ ആദ്യമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രം ആയിരുന്നു എന്നും ബിക്കിനി എന്നത് വിദേശ രാജ്യങ്ങളിൽ ഒരു നോർമൽ ബീച് വസ്ത്രം ആണെങ്കിലും ഇവിടെയാണ് ആ വസ്ത്രം ഇട്ടാൽ മറ്റൊരു രീതിയിൽ കാണുന്നത് എന്നും, താൻ ഒരു നടി ആയിരുന്നിട്ട് കൂടി അത്തരമൊരു ചിത്രം പബ്ലിക് ആയി പോസ്റ്റ് ചെയ്യാൻ വൈകിയതിലാണ് അതിശയം ആണെന്നും താരം പറയുന്നുണ്ട്. മാലിദ്വീപിൽ വെച്ചുള്ള തന്റെ വെക്കേഷൻ സമയത്തെ ചിത്രമായിരുന്നു വൈറൽ ആയതെന്നും താരം പറഞ്ഞു.

ഒരു സ്ത്രീ എന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം, ചുറ്റുമുള്ള വേലിക്കെട്ടുകൾ ഭേദിച്ച് കൊണ്ട് താൻ പ്രകടിപ്പിച്ച ഒരു നിമിഷം കൂടിയാണ് ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എന്ന് തോന്നുന്നു എന്നും താരം പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെ ചിത്രങ്ങൾക്കെതിരെയുള്ള അധിക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും സർവ്വ സാധാരണമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടന്ന് വൈറൽ ആയതു.

Leave a Reply