You are currently viewing എനിക്കൊരു മകൻ ജനിച്ചിരുന്നെങ്കിൽ മനുഷ്യൻ എന്ന് പേരിട്ടേനെ, മനുഷ്യന്റെ സ്വഭാവം ആണ് ജാതി… എന്ന് ബിഗ്ഗ്‌ബോസ് ജേതാവ് അഖിൽ മാരാർ..

എനിക്കൊരു മകൻ ജനിച്ചിരുന്നെങ്കിൽ മനുഷ്യൻ എന്ന് പേരിട്ടേനെ, മനുഷ്യന്റെ സ്വഭാവം ആണ് ജാതി… എന്ന് ബിഗ്ഗ്‌ബോസ് ജേതാവ് അഖിൽ മാരാർ..

പ്രധാനമായും മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സംവിധായകനാണ് അഖിൽ മാരാർ. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ പങ്കെടുത്തതോടെയാണ് അദ്ദേഹം ജനപ്രീതി നേടിയത്. ബിരുദാനന്തര ബിരുദത്തിന് ശേഷം താരം ഒരു മെഡിക്കൽ കമ്പനിയിൽ പ്രതിനിധിയായി ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. പിന്നീട് മറ്റൊരു മെഡിക്കൽ കമ്പനിയിൽ ഏരിയാ മാനേജരായും താരം ജോലി ചെയ്തു.

മെഡിക്കൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് അധികം താമസിയാതെ അഖില് കേരളത്തിലെ കൊല്ലം ജില്ലയിലെ കോട്ടത്തലയിൽ ആൽക്കെമിസ്റ്റ് എന്ന പേരിൽ ഒരു ജ്യൂസ് കിയോസ്ക് തുറന്നു. 2015ലാണ് , മലയാളം-ഭാഷാ ചിത്രമായ പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ അഖിൽ തന്റെ സംവിധാന സഹായിയായി അരങ്ങേറ്റം കുറിച്ചത്. 2021ൽ ഒരു താത്വിക അവലോകനം എന്ന മലയാളം സിനിമ താരം സംവിധാനം ചെയ്തു.

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയായാണ് ഇപ്പോള്‍ അഖില്‍ മാരാര്‍ അറിയപ്പെടുന്നത്. വലിയ ജന പിന്തുണയാണ് തകയത്തിന് നേടാൻ കഴിഞ്ഞത്. അഖിലിന്റെ പേരുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. അഖിൽ കോട്ടാത്തല എങ്ങനെയാണ് അഖിൽ മാരാർ ആയതെന്നായിരുന്നു ചർച്ച. ജാതി വാലാണെന്നാണ് പലരും പറഞ്ഞു എങ്കിലും ആ വിഷയത്തിൽ യാഥാർഥ്യം വെളിപ്പെടുത്തുകയാണ് താരം.

എന്റെ പേര് അഖിൽ കോട്ടാത്തല എന്ന് തന്നെയാണ് ഇട്ടിരുന്നത്. സിനിമ എടുക്കാൻ വന്ന സമയത്ത് എന്റെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ ചിലർ കൂട്ടാത്തല, മറ്റ് ചിലർ കൊട്ടത്തല എന്ന് വായിക്കും എന്നുമാണ് താരം പറയുന്നത്. ആ സമയത്തൊക്കെ ഓൺലൈൻ മാധ്യമങ്ങളിൽ എന്റെ കുറിപ്പുകൾ അച്ചടിച്ച് വരാറുണ്ട്. അപ്പോഴും പേര് പലപ്പോഴും തെറ്റാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ജോജു ചേട്ടനൊക്കെ, ഇതെന്തുവാടാ ഷാപ്പിൽ നിൽക്കുന്ന കണക്കൊരു പേര്. കൂട്ടാത്തലയോ എന്ന് ചോദിച്ചു എന്നും താരം പറയുന്നുണ്ട്.

ആ സമയത്താണ് കൂടെയുള്ളവർ പേര് മാറ്റുന്നതിനെ കുറിച്ച് പറഞ്ഞത്. അ‍ഞ്ച് പേരുകളാണ് പ്ലാൻ ചെയ്തത്. അഖിൽ രാജേന്ദ്രൻ, അഖിൽ ഭാസ്കർ, പിന്നെ ജന്മം കൊണ്ട് മാരാർ ആണ് എന്നും മാരാർ എന്ന പേരിന് മലയാള സിനിമയിൽ ഒരു പ്രൗഢി കിടപ്പുണ്ടല്ലോ. നന്ദഗോപാൽ മാരാരിൽ തുടങ്ങിയൊരു പ്രൗഢി. അങ്ങനെ ന്യൂമറോളജി നോക്കി ഏതാണ് ബെസ്റ്റ് പേരെന്ന് നോക്കി എന്നും താരം പറഞ്ഞു.

പ്രൊഡ്യൂസർ പറഞ്ഞു നീ അഖിൽ മാരാരെന്ന് ഇട്ടോടാന്ന്. ജോജു ചേട്ടനും അത് തന്നെ പറഞ്ഞു. ന്യൂമറോളജി കൊടുത്തപ്പോഴും അതും പക്ക. അങ്ങനെയാണ് യഥാർത്ഥത്തിൽ ഈ പേര് ഞാൻ ഉറപ്പിക്കുന്നത് എന്നാണ് താരം പറഞ്ഞത്. അല്ലാതെ ജാതിവാലൊന്നും അല്ല എന്നും മക്കൾക്ക് മാരാർ കൂട്ടി പേരിട്ടിട്ടില്ല എന്നും താരം പറയുന്നുണ്ട്.

എന്റെ പേര് ജാതി ആയിട്ടൊന്നും കാണണ്ട. പേരായി കണ്ടാൽ മതി. ജാതിയിലേക്ക് കണക്ട് ചെയ്യുമ്പോഴല്ലേ പ്രശ്നം വരുന്നത് എന്നും താരം പറഞ്ഞു. എനിക്കൊരു മകൻ ജനിച്ചിരുന്നെങ്കിൽ മനുഷ്യൻ എന്ന് പേരിട്ടേനെ എന്നും മനുഷ്യന്റെ സ്വഭാവം ആണ് ജാതി എന്നും എന്റെ സ്വഭാ​വം എന്താണോ അതാണ് എന്റെ ജാതി എന്നും താരം പറഞ്ഞു. വളരെ പെട്ടന്ന് ആണ് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു.

Leave a Reply