You are currently viewing ചുണ്ടിനും മാറ്റം വന്ന് തുടങ്ങി; അഭിരാമി ചികിത്സ തുടങ്ങിയോ? സംശയമുള്ളവര്‍ക്ക് എന്നോട് ചോദിക്കാമെന്ന് ഗായിക…

ചുണ്ടിനും മാറ്റം വന്ന് തുടങ്ങി; അഭിരാമി ചികിത്സ തുടങ്ങിയോ? സംശയമുള്ളവര്‍ക്ക് എന്നോട് ചോദിക്കാമെന്ന് ഗായിക…

ചുണ്ടിനും മാറ്റം വന്ന് തുടങ്ങി; അഭിരാമി ചികിത്സ തുടങ്ങിയോ? സംശയമുള്ളവര്‍ക്ക് എന്നോട് ചോദിക്കാമെന്ന് ഗായിക…

അഭിനേത്രി, ഗായിക, സംഗീതജ്ഞ, സംഗീത സംവിധായിക, വീഡിയോ ജോക്കി എല്ലാം പ്രശസ്തിയാർജ്ജിച്ച താരമാണ് അഭിരാമി സുരേഷ്. ഏഷ്യാനെറ്റിലെ ഹലോ കുട്ടിച്ചാത്തൻ എന്ന ടെലിവിഷൻ സീരിയലിലൂടെ കുട്ടിക്കാലത്ത് തന്റെ പന്ത്രണ്ടാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ചു. ബിവെയർ ഓഫ് ഡോഗ്സിലെ മീര എന്ന വേഷമായിരുന്നു താരത്തിന്റെ ആദ്യ പ്രധാനകഥാപാത്രം. കപ്പ ടിവിയിലെ ഡിയർ കപ്പ എന്ന സംഗീത പരിപാടിയുടെ അവതാരകയായും താരം പ്രശസ്തയാണ് .

താരവും സഹോദരി അമൃത സുരേഷും അവരുടെ സംഗീത ബാൻഡായ അമൃതം ഗമയയുടെ പ്രധാന ഗായകരാണ്. ഇരുവരും വ്ലോഗിംഗിനും പേരുകേട്ടവരാണ്, AG Vlogs എന്ന പരമ്പരയുമായി അവരുടെ YouTube ചാനലായ അമൃതം ഗമേ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും വളരെ ചെറുപ്പത്തിൽ തന്നെ പ്രത്യക്ഷപ്പെടാനും കയ്യടി നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം.

മലയാളം-തമിഴ് ദ്വിഭാഷാ കോമഡി ചിത്രമായ കേരളാ നാട്ടിലം പെങ്ങളുടനേ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബിവെയർ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിലാണ് നായികയായി താരത്തിന്റെ ആദ്യ കഥാപാത്രം. തുടർന്ന് 100 ഡെയ്‌സ് ഓഫ് ലവ് എന്ന റൊമാന്റിക് സിനിമയിൽ ബാലന്റെ മുൻ കാമുകി പിയ ജോർജ്ജായി അഭിനയിച്ചു. തമിഴ് ചിത്രമായ കുബേര രാശിയിൽ താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

താരത്തിന്റെ ചുണ്ടിന്റെ വലിപ്പത്തെ ചൊല്ലി ഇടയ്ക്കിടെ താരത്തിന് വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട് അതിനു മറുപടിയായി ഒരു വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.
ചുണ്ടിനടിയില്‍ ഹാന്‍സ് വെച്ചിരിക്കുകയാണോ എന്നാണ് പലരും താരത്തെ കളിയാക്കി ചോദിക്കാറുള്ളത്. എന്നാല്‍ പ്രോഗ്നാത്തിസം എന്നൊരു ആരോഗ്യ പ്രശ്നമുള്ളത് കൊണ്ടാണ് മുഖത്ത് അങ്ങനൊരു പ്രത്യേകത എന്നാണ് താരം തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്.

ആദ്യമൊക്കെ ഇതിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടെങ്കിലും പിന്നീട് അതിനോട് പൊരുത്തപ്പെട്ടുവെന്നും കളിയാക്കലുകളൊന്നും ബാധിക്കുന്നില്ലെന്നും താരം പറയുന്നു. ഇപ്പോഴിതാ തന്റെ ചുണ്ടിന് വന്ന മാറ്റത്തെ കുറിച്ചാണ് പുതിയൊരു പോസ്റ്റിലൂടെ അഭിരാമി സൂചിപ്പിക്കുന്നത്. പുതിയതായി ഒരു സെല്‍ഫിയാണ് താരം പങ്കുവെച്ചത്. ഭയങ്കരമായ മാറ്റൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും നാച്ചുറലായി കുറച്ച് മാറ്റങ്ങള്‍ ഉണ്ടാവും എന്ന് താരം പറയുന്നു.

ഇപ്പോഴും ചെറിയൊരു വീക്കം പോലെയുണ്ട് എന്നും അതൊക്കെ പോവണം എന്നാലും ഏകദേശം ഇത് തന്നെയായിരിക്കും ലുക്ക് എന്നും താരം പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. ചുണ്ടിന് വന്ന മാറ്റത്തെ കുറിച്ച് അറിയിക്കുന്നു. ഇതിനെ കുറിച്ച് എന്തെങ്കിലും സംശയം ഉള്ളവര്‍ എന്നോട് തന്നെ ചോദിക്കാം എന്ന് താരം പുതിയതായി അപ്‌ലോഡ് ചെയ്ത സെൽഫി ഫോട്ടോക്ക് താഴെ കുറിച്ചിട്ടുണ്ട്. വിശദീകരണത്തിനു വേണ്ടി
ലിപ് ഫില്ലര്‍, മേക്കോവര്‍ എന്നിങ്ങനെ ഹാഷ്ടാഗും താരം നൽകിയിരിക്കുന്നു.

Leave a Reply