You are currently viewing പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്മി… ഷൂട്ടിങ് ലൊക്കേഷൻ ഫോട്ടോകൾ വൈറൽ….

പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്മി… ഷൂട്ടിങ് ലൊക്കേഷൻ ഫോട്ടോകൾ വൈറൽ….

മലയാളം തമിഴ് എന്നീ ഭാഷകളിൽ പ്രത്യക്ഷപ്പെടുന്ന അഭിനേതൃയാണ് ഐശ്വര്യ ലക്ഷ്മി. 2017 ലാണ് താരം സിനിമകളിൽ അഭിനയം ആരംഭിക്കുന്നത്. 2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറി. ഇപ്പോൾ മലയാളത്തിലും ഇതര ഭാഷകളിലുമൊക്കെയായി തിരക്കുള്ള അഭിനേത്രിയാണ് താരം. താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ സിനിമകൾ ആരാധകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്.

പൊന്നിയിൻ സെൽവൻ: ഒന്നാം ഭാഗം എന്ന സിനിമയാണ് ഇപ്പോൾ റിലീസ് ആയി മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ മുന്നേറുന്നത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത് പൂങ്കുഴലി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു വളരെ ആഗ്രഹിച്ചു ചെയ്ത സിനിമയാണ് എന്നും ആഗ്രഹിച്ച കഥാപാത്രത്തെ തനിക്ക് ലഭിച്ചു എന്നും താരം നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

എന്തായാലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് പൂങ്കുഴലിയേയും സിനിമയെയും ആരാധകർ സ്വീകരിച്ചത്. ഇതിനുമുമ്പും അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികൾക്കിടയിലും മറ്റു ഭാഷ സിനിമ പ്രേമികൾക്കിടയിൽ താരം സജീവമായി നിലനിന്നു. അഭിനേത്രി ആകുന്നതിനു മുൻപ് തന്നെ താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. 2014 നാണ് താരം മോഡലിംഗ് തുടങ്ങുന്നത്. താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്നു ഹിറ്റാവുകയും ചെയ്തതോടെയാണ് മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് താരത്തിന് വന്നത്.

2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. മായാനദി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമാവുകയും ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം കരിയറിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആവുകയും ചെയ്തു. മായാനദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരം നേടിക്കൊണ്ടിരിക്കുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ വേഷവും കൈകാര്യം ചെയ്യുന്നു. ഇപ്പോൾ അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം സജീവമാണ്. പ്രശസ്തമായ മാസികകളുടെ കവർ ഗേൾ ആയും പ്രശസ്തമായ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. താരം ഒരു എംബിബിഎസ് ബിരുദധാരിയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരത്തിന് സമൂഹ മാധ്യമങ്ങളിൽ എല്ലാം നിരവധി ആരാധകരുമുണ്ട്.

Leave a Reply