You are currently viewing അയാളെ എനിക്ക് ചുംബിക്കേണ്ടി വന്നു, ഡേറ്റിങ്ങ് എന്താണെന്ന് മനസ്സിലായത് അപ്പോൾ: നടി അതിഥി റാവു

അയാളെ എനിക്ക് ചുംബിക്കേണ്ടി വന്നു, ഡേറ്റിങ്ങ് എന്താണെന്ന് മനസ്സിലായത് അപ്പോൾ: നടി അതിഥി റാവു

അയാളെ എനിക്ക് ചുംബിക്കേണ്ടി വന്നു, ഡേറ്റിങ്ങ് എന്താണെന്ന് മനസ്സിലായത് അപ്പോൾ: നടി അതിഥി റാവു

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന ഒരുപാട് അഭിനേതാക്കൾ ഇതര ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ആക്കൂട്ടത്തിൽ പ്രശസ്തയാണ് അധിതി റാവു ഹൈദരി. ഹിന്ദി തെലുങ്ക് തമിഴ് മലയാളം മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് താരം. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം ഒരു ഡാൻസർ കൂടിയാണ്.

ഭരതനാട്യം ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീടാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ഏത് ഭാഷയാണെങ്കിലും ഏത് തരത്തിലുള്ള വേഷം ആണെങ്കിലും ഒരുപാട് നല്ല കഥാപാത്രങ്ങളെ സിനിമാ പ്രേമികൾക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ശിങ്കാരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴ് ൽ അരങ്ങേറ്റം കുറിച്ചു. അഭിഷേക് ബച്ചൻ സോനം കപൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഡൽഹി സിക്സ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

രാമ മാധവ് എന്ന സിനിമയിലൂടെ മറാത്തിയിലും സംമോഹനം എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷങ്ങളും ആരാധകർ സ്വീകരിച്ചത്. താരം മലയാളം പ്രേമികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത് സൂഫിയും സുജാതയും എന്ന സിനിമയിലാണ്. എന്നാൽ പ്രജാപതി എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

തുടക്കം മുതൽ ഇതുവരെയും മികവുകൾ കരിയറിൽ അടയാളപ്പെടുത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരം തന്റെ കരിയറിൽ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ പറഞ്ഞതാണ് വൈറൽ ആകുന്നത്. ഒരു ഓഡീഷനിൽ തനിക്ക് മുൻപരിചയമില്ലാത്ത ഒരാളെ ചുംബിക്കേണ്ടതായി വന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അടുത്ത് കണ്ട മസിലുള്ള ഒരാളെയാണ് അപ്പോൾ താൻ ചുംബിച്ചതെന്നും എന്നാൽ അയാൾ തനിക്കൊപ്പം സിനിമയിൽ വേഷമിടുന്ന നടൻ അരുണോദയ് സിംഗ് ആണെന്ന് പിന്നീടാണ് മനസിലായത് എന്നും താരം പറഞ്ഞു.

എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് അത്ഭുതപ്പെട്ട തന്നോട് അദ്ദേഹം വളരെ സൗമ്യനായാണ് പെരുമാറിയതെന്നും താരം ഓർത്ത് പറയുന്നുണ്ട്. 21 വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത് എന്നും അതുവരെ സ്വാഭാവികമായും ഞാൻ ഡേറ്റിങ്ങിന് പോയിരുന്നില്ല. പിന്നീട് വിവാഹ മോചനത്തിന് ശേഷമാണ് അതെന്താണെന്ന് എനിക്ക് മനസിലായത് എന്നും പക്ഷെ എങ്കിലും ഡേറ്റ് ചെയ്യാൻ എനിക്ക് ഇപ്പോഴും അറിയില്ല എന്നുമുള്ള സ്വകാര്യ ജീവിത വിശേഷങ്ങളും താരം തുറന്നു പറയുന്നുണ്ട്.

Leave a Reply