You are currently viewing ‘സാധനം’ എന്ന് വിളിച്ച്‌ നിവിന്‍ പോളി ബോ‍ഡി ഷെയിമിങ് നടത്തിയോ?, ആക്ഷന്‍ ഹീറോ ബിജുവിനെ കുറിച്ച്‌ നടി മഞ്ജു വാണി!

‘സാധനം’ എന്ന് വിളിച്ച്‌ നിവിന്‍ പോളി ബോ‍ഡി ഷെയിമിങ് നടത്തിയോ?, ആക്ഷന്‍ ഹീറോ ബിജുവിനെ കുറിച്ച്‌ നടി മഞ്ജു വാണി!

‘സാധനം’ എന്ന് വിളിച്ച്‌ നിവിന്‍ പോളി ബോ‍ഡി ഷെയിമിങ് നടത്തിയോ?, ആക്ഷന്‍ ഹീറോ ബിജുവിനെ കുറിച്ച്‌ നടി മഞ്ജു വാണി!

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 2016 ലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘ ആക്ഷൻ ഹീറോ ബിജു ‘ എന്ന ചിത്രത്തിലെ ഷേർളിയുടെ സഹ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ താരമാണ് മഞ്ജു വാണി. ഇപ്പോൾ മലയാളം ഇൻഡസ്ട്രിയിലെ ഒരു പുതുമുഖമാണ് താരം. ഇന്ത്യയിലെ കൊച്ചി സ്വദേശിയായ താരം വിജയമാതാ കോൺവെന്റ് സ്‌കൂളിൽ പഠിച്ചു, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കുകയും ഒരു കോർപ്പറേറ്റ് നിയമ സ്ഥാപനത്തിലും ദുബായിൽ ഒരു ആർജെയിലും ജോലി ചെയ്യുകയും ചെയ്തിരുന്നു.

ഗാനരചയിതാവ് കൂടിയായ താരം വി കെ പ്രകാശ് സംവിധാനം ചെയ്ത ‘റോക്ക് സ്റ്റാർ’ എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. അതിനിടയിൽ ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിലെ ഷേർളിയുടെ വേഷം ഹിറ്റാകുകയും ചെയ്തു. അതിനു ശേഷം താരം ഇപ്പോൾ മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്. ഇപ്പോൾ തന്റെ കരിയറിനെ അരക്കിട്ടുറപ്പിച്ച ആക്ഷൻ ഹീറോ ബിജു എന്ന സിനിമക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയാണ്.

സിനിമയിൽ നിവിന്‍ പോളി ചില സീനുകളില്‍ പറഞ്ഞ ഡയലോഗുകള്‍ ഒരു വിഭാഗം ആളുകളെ ബോഡി ഷെയ്മിങ് ചെയ്യുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് സിനിമ പുറത്തിറങ്ങിയ ശേഷം സോഷ്യല്‍ മീഡിയ ഇടങ്ങളിൽ ചർച്ചയായത്. നിരവധി പേര്‍ സിനിമയിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘സാധനം’ എന്ന് വിളിച്ച്‌ നിവിന്‍ പോളി ബോ‍ഡി ഷെയിമിങ് നടത്തിയോ? എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയാണ് താരം നൽകുന്നത്.

താരം പ്രത്യക്ഷപ്പെട്ട സീനിലെ നിവിന്റെ ഡയലോഗാണ് ബോഡി ഷെയ്മിങാണെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്തത്. ‘ബിജു എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു റാങ്ക് ഹോള്‍ഡറാണ്. ആ കഥാപാത്രം വളരെ സമര്‍ഥനും ബുദ്ധിമാനുമായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാണ് താരം സംസാരിച്ചു തുടങ്ങുന്നത്. അങ്ങനെയുള്ള ഒരു പോലീസുകാരന്റെ അടുക്കല്‍ വന്ന് ഒരു സാധാരണക്കാരിയായ സ്ത്രീ ഒരു മുന്‍പരിചയമില്ലാത്ത ഓട്ടോ ഡ്രൈവര്‍ തന്റെ കരണത്തടിച്ചു എന്ന് പറയുകയാണ്.

വിവാഹിതയായ സ്ത്രീ ഓട്ടോക്കാരനുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നത് പരമാവധി ഊറ്റുക എന്ന ലക്ഷ്യത്തോടെയാണെന്നും വ്യക്തമാക്കുന്നുണ്ട്. ‘അതിന് ശേഷം നിവിന്‍ പോളിയുടെ പോലീസ് കഥാപാത്രം എന്റെ കഥാപാത്രത്തെ സാധനം എന്ന് വിളിച്ച്‌ ഓബ്ജെക്ടിഫൈ ചെയ്തു എന്നും താരം പറയുന്നതിലൂടെ സീൻ വ്യക്തമാക്കുകയായിരുന്നു.

പക്ഷെ ആ സിനിമ ഉദ്ദേശിച്ചത് പോലീസുകാരുടെ പച്ചയായ ഒരു ശൈലിയും സംസാര രീതിയും ഒക്കെയാണ് എന്നും യഥാര്‍ഥത്തിലുള്ള പോലീസുകാരുടെ ഭാഷയും ശൈലിയുമൊക്കെ ഇതിലും അസഹീനയമാണ് എന്നും എന്റെ അച്ഛന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. ഞാനൊരു വക്കീലുമാണ്. അപ്പോള്‍ പോലീസുകാരുടെ ശൈലിയൊക്കെ എങ്ങനെയാണെന്ന് അറിയാവുന്നതാണ് എന്നും താരം വ്യക്തമാക്കി.

പക്ഷെ സിനിമയില്‍ അതെല്ലാം വളരെ മയപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. എന്നാല്‍ ഈ സാധനം എന്ന വാക്ക് പറഞ്ഞത് ബോഡി ഷെയ്മിങ്ങിലേക്ക് എങ്ങനെ പോയത് ഒന്നും എനിക്കറയില്ല. ഒരുപക്ഷെ എന്റെ ശരീരഘടനയായിരിക്കാം ആ വിവാദങ്ങളിലേക്ക് വഴിവെച്ചത് എന്നും താരം പറഞ്ഞു. വളരെ വ്യക്തമായാണ് താരം തന്റെ അഭിപ്രായം അഭിമുഖത്തിൽ പറഞ്ഞത്.

Leave a Reply