You are currently viewing സ്റ്റൈലിഷ് വേഷത്തിൽ അഭിരാമി! ഈ പ്രായത്തിലും വേറെ ലെവൽ എന്ന് ആരാധകർ.

സ്റ്റൈലിഷ് വേഷത്തിൽ അഭിരാമി! ഈ പ്രായത്തിലും വേറെ ലെവൽ എന്ന് ആരാധകർ.

സ്റ്റൈലിഷ് വേഷത്തിൽ അഭിരാമി! ഈ പ്രായത്തിലും വേറെ ലെവൽ എന്ന് ആരാധകർ.

സൗത്ത് ഇന്ത്യൻ സിനിമയിലെ വ്യത്യസ്ത ഭാഷകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകർ നേടിയെടുത്ത താരമാണ് അഭിരാമി. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം അറിയപ്പെട്ട ഒരു ടിവി അവതാരക കൂടിയാണ്. ദേവിക ഗോപികുമാർ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. അഭിരാമി എന്നാണ് സിനിമ ഫീൽഡിൽ താരം അറിയപ്പെടുന്നത്.

ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ ഭാഷ ഭേദ വ്യത്യാസം ഇല്ലാതെ മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിച്ചു. വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അഭിനയ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഒന്നര ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെക്ഷനിൽ താരം നിരന്തരമായി പ്രത്യക്ഷപ്പെടാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി ഫോട്ടോകളും താരം പങ്കുവെക്കാറുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ബ്ലാക്ക് ഡ്രസ്സിൽ കിടിലൻ സ്റ്റൈൽസ് വേഷത്തിൽ ബോൾഡ് ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോകൾ കണ്ട് ഈ പ്രായത്തിലും ഇത്രയും സ്റ്റൈലിഷ് ലുക്കിൽ വേറെ നടിമാർ ഉണ്ടാകുമോ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. 1995 ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കഥാപുരുഷൻ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കോളേജിൽ പഠിക്കുന്ന സമയത്താണ് താരം ആദ്യമായി അവതാരക വേഷത്തിൽ എത്തുന്നത്. ഏഷ്യാനെറ്റ് ലെ ടോപ് ടെൻ എന്ന പരിപാടിയുടെ അവതാരകയാണ് താരം പ്രത്യക്ഷപ്പെട്ടത്.

ശ്രീകുമാർ തമ്പി സംവിധാനം ചെയ്ത അക്ഷയപാത്രം എന്ന നൂറു ദിവസത്തിലധികം നീണ്ട സീരിയൽ പരമ്പരയിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം ആണ് താരത്തിന്റെ പേര് അഭിരാമി എന്നയത്. 2001 ൽ അർജുൻ നായകനായി പുറത്തിറങ്ങിയ വാനവിൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. താങ്ക്യൂ സുബ്ബരാവ് എന്ന സിനിമയിലൂടെ തെലുങ്കിലും ലാലി ഹാഡ് എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറി.

Leave a Reply