You are currently viewing ‘നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താന്‍ പറ്റില്ല, മോശം കമന്റിടുന്നവരില്‍ പെണ്‍കുട്ടികളും’; അഭയ

‘നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താന്‍ പറ്റില്ല, മോശം കമന്റിടുന്നവരില്‍ പെണ്‍കുട്ടികളും’; അഭയ

‘നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താന്‍ പറ്റില്ല, മോശം കമന്റിടുന്നവരില്‍ പെണ്‍കുട്ടികളും’; അഭയ

തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിൽ ആണ് താരം പരിശീലനം നേടിയിട്ടുള്ളത്. 2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം.

താരത്തിന്റെ കരിയറിൽ ഉടനീളം അതിന്റെ മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്. ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനവും മല്ലി മല്ലി ഇഡി റാണി റോജു എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി താരം ചോട്ടി സിന്ദഗി എന്ന ഗാനവും ജെയിംസ് & ആലീസ് എന്ന ചിത്രത്തിലുള്ള മഴയെ മഴയേ എന്ന ഗാനവും വലിയ വിജയമായി.

യൂട്യൂബിൽ എല്ലാം ട്രെൻഡിങ് ആയിരുന്നു കോഴിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്. സംഗീത സംവിധായകൻ ഗോപി സുന്ദരമായുള്ള പ്രണയം പരസ്യപ്പെടുത്തിയപ്പോഴും ഇപ്പോൾ വേർപിരിഞ്ഞപ്പോഴുംവലിയതോതിൽ വാർത്ത പ്രാധാന്യത്തോടെ കൂടെ മീഡിയകൾ അത് ഏറ്റെടുക്കുകയും ഒരുപാട് സമയം അത്തരത്തിലുള്ള വാർത്തകൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരുപാട് അധിക്ഷേപങ്ങളും ആക്ഷേപങ്ങളും ആ സമയത്ത് താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം തന്നെ അഭിപ്രായങ്ങൾ എപ്പോഴും തുറന്നു പറയുന്ന ഒരു വ്യക്തി ആയതുകൊണ്ട് തന്നെ താരത്തിന്റെ അഭിമുഖങ്ങളും മറ്റും വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകൾക്കും മറ്റും വരുന്ന മോശപ്പെട്ട കമന്റുകളെ കുറിച്ച് താരം സംസാരിക്കുകയാണ്. വണ്ണം ഉണ്ടായിരുന്ന സമയത്താണ് ജിമ്മില്‍ പോയി തുടങ്ങിയത്. പിന്നെ അതൊരു ഹരമായി മാ മാറുകയായിരുന്നു എന്നും ഇപ്പോൾ ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം എങ്കിലും പോകാൻ ശ്രമിക്കാറുണ്ട് താരം പറഞ്ഞു.

അഭിനയിക്കാന്‍ ആരെങ്കിലും വിളിച്ച്‌ കഴിഞ്ഞാല്‍ തീര്‍ച്ചയായും ചെയ്യും എന്നും എനിക്ക് മുന്നില്‍ തുറന്ന് വരുന്ന അവസരങ്ങളോടൊന്നും നോ പറയാറില്ല എന്നും താരം പറഞ്ഞു. എനിക്ക് ബോറടിക്കുന്ന അവസ്ഥയുണ്ടാകാറില്ല എന്നും വീട്ടിലായിരിക്കുമ്ബോഴും എനിക്ക് എന്റേതായ തിരക്കുണ്ടായിരുന്നു എന്നും താരം പറയുന്നുണ്ട്.

മോഡലിങ് ഫോട്ടോകള്‍ പങ്കുവെക്കുമ്ബോള്‍‌ വരുന്ന തെറി വിളികളും മോശം കമന്റുകളും മാറും എന്നും അത് യുസ്ഡ് ആകാനുള്ള സമയം അവര്‍ക്ക് കൊടുക്കണം. അതായത് നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താന്‍ പറ്റില്ല. മോഡേണ്‍ വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങുമ്ബോള്‍ മുത്തച്ഛന്മാര്‍ അതിനെ ചോദ്യം ചെയ്താല്‍ പോട്ടെ മുത്തച്ഛാ… തല്‍ക്കാലത്തേക്ക് അല്ലെ… എന്നൊക്കെ പറയാനെ പറ്റു എന്ന ഒരു ആക്ഷേപ ഹാസ്യത്തിന്റെ സ്വരത്തിലാണ് താരം സംസാരിക്കുന്നത്.

അതേസമയം ഒരു ഇരുപത്തിയഞ്ച് വയസുകാരനോ എന്റെ സഹോദരനോ ആണ് ഈ കമന്റ് പറയുന്നതെങ്കില്‍ ലോകം മാറി… നിനക്ക് വേറെ ഒരാളെ കണ്‍ട്രോള്‍ ചെയ്യാന്‍ അവകാശമില്ലെന്ന് എനിക്ക് അവനോട് പറയാന്‍ പറ്റും എന്നും ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ പറ്റും എന്നും താരം പറഞ്ഞു. ഇപ്പോഴും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാതെ അത്രമാത്രം സ്വാതന്ത്ര്യം അനുഭവിക്കാതെ ജീവിക്കുന്ന പെണ്‍കുട്ടികള്‍ നമുക്ക് ഇടയിലുണ്ട്. ആ ഫ്രസ്ട്രേഷന്‍ കൊണ്ടാണോയെന്ന് അറിയില്ല അവരും എന്റെ ഫോട്ടോകള്‍ വന്ന് മോശം കമന്റുകള്‍ ഇടാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply