You are currently viewing വധുവിനെ തേടുന്നു.. പങ്കാളിക്കു വേണ്ട സവിശേഷതകൾ വിവരിച്ച് ആറാട്ടണ്ണൻ..

വധുവിനെ തേടുന്നു.. പങ്കാളിക്കു വേണ്ട സവിശേഷതകൾ വിവരിച്ച് ആറാട്ടണ്ണൻ..

സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാകുന്ന വ്യക്തിയാണ് സന്തോഷ്‌ വർക്കി. നിത്യ മേനോനോടുള്ള പ്രണയം പറഞ്ഞും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് സമയം അദ്ദേഹത്തിന്റെ പേരും വാക്കുകളും വൈറലായി. മോഹൻലാലിനെ പോലെ തന്നെ നിത്യ മേനോനെയും തനിക്ക് ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നുമാണ് ആദ്യം അദ്ദേഹം മീഡിയയോട് തുറന്നു പറഞ്ഞത്.

ഒരുപാട് സമയം ഈ ചർച്ചകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തുടർന്ന് പിന്നാലെയാണ് നിത്യ മേനോൻ സംഭവങ്ങളുടെ യാഥാർത്ഥ്യ അവസ്ഥകൾ തുറന്നു പറഞ്ഞ് സന്തോഷ് വർക്കിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചത്. ഒരുപാട് വർഷത്തോളമായി അയാളുടെ ശല്യം ഞാൻ സഹിക്കുകയാണ് എന്നും നിത്യ മേനോൻ പറഞ്ഞിരുന്നു. അതിനുശേഷം മഞ്ജു വാര്യർ ഐശ്വര്യ ലക്ഷ്മി വിമല മേനോൻ തുടങ്ങി ഒരുപാട് അഭിനയത്രികളോട് ഇദ്ദേഹം ഇഷ്ടം പറഞ്ഞു.

ഇദ്ദേഹം അവരോട് ഇഷ്ടമാണ് എന്നും അവരെ പോലെ ഒരാളെ കല്യാണം കഴിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അവർക്ക് സമ്മതമാണെങ്കിൽ അവരെ തന്നെ കല്യാണം കഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നും തുറന്നു പറഞ്ഞു കൊണ്ടുള്ള വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ വാർത്ത പ്രാധാന്യത്തോടെ പ്രചരിച്ചിരുന്നു. ഇപ്പോൾ വിവാഹ കാര്യത്തിൽ മറ്റൊരു ഫേസ്ബുക്ക് ലൈവിൽ കൂടെ അദ്ദേഹം വന്നിരിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുന്ന തരത്തിലുള്ള ഒരു സംസാര രീതിയാണ് ഫേസ്ബുക്കിൽ ലൈവിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. സൗന്ദര്യവും ബുദ്ധിയും ഉള്ള പെൺകുട്ടികളെയാണ് അദ്ദേഹം തേടുന്നത് എന്ന് ലൈവിൽ പറയുന്നുണ്ട്. എന്നെ ഇഷ്ടപ്പെടുകയും എനിക്കിഷ്ടപ്പെടുകയും ചെയ്യുന്ന പെൺകുട്ടി ഉണ്ടെങ്കിൽ അവരെ കല്യാണം കഴിക്കാൻ തയ്യാറാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ ലൈവിൽ പറയുകയുണ്ടായി.

ഇങ്ങനെയുള്ള പെൺകുട്ടികളെ ഇപ്പോൾ കണ്ടു കിട്ടാൻ പ്രയാസമാണ് എന്നും ഇന്ന് പെൺകുട്ടികളിൽ പലരും കല്യാണം കഴിച്ച് വഞ്ചിക്കുന്നവരാണ് എന്നും ഭർത്താവിന്റെ പണം എന്നുമുള്ള ഒരു ആരോപണവും ഫേസ്ബുക്കിൽ ലൈവിലൂടെ തന്നെ അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞ യോഗ്യതകൾ ഉണ്ടെങ്കിൽ താല്പര്യമുള്ള പെൺകുട്ടികൾക്ക് തന്റെ മൊബൈൽ നമ്പർ ഫേസ്ബുക്കിൽ നിന്ന് ലഭിക്കും എന്നും അവർക്ക് തന്നെ വിളിക്കാം എന്നും പറഞ്ഞ അദ്ദേഹം ലൈവ് അവസാനിപ്പിക്കുന്നു. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറൽ ആയിരിക്കുകയാണ്.

Leave a Reply