You are currently viewing പുത്തൻ സ്കോർപിയോ കാർ സ്വന്തമാക്കി രശ്മി നായർ.. ഇനിയുള്ള യാത്ര 4X4 കരുത്തിൽ..

പുത്തൻ സ്കോർപിയോ കാർ സ്വന്തമാക്കി രശ്മി നായർ.. ഇനിയുള്ള യാത്ര 4X4 കരുത്തിൽ..

സ്കോർപിയോ എത്തി; രശ്മിയുടെ യാത്ര ഇനി 4X4 കരുത്തിൽ

സോഷ്യൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് രശ്മി ആർ നായർ. മോഡൽ എന്ന നിലയിലും ഫെമിനിസ്റ്റ് എന്ന നിലയിലും താരം അറിയപ്പെടുന്നു. കേരളമൊട്ടാകെ തരംഗമായി മാറിയ ചുംബന സമര നായിക എന്ന രീതിയിലാണ് താരം ആദ്യമായി കേരളക്കരയിൽ അറിയപ്പെട്ടത്. സദാചാര പോലീസിനെതിരെ ഉള്ള തുറന്ന പ്രതിഷേധമായിരുന്നു ചുംബന സമരം. കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ച കിസ്സ് ഓഫ് ലവ് അഥവാ ചുംബനസമരം നായികയായാണ് ഇന്ന് താരം അറിയപ്പെടുന്നത്.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും തുറന്നു പറയുന്ന വ്യക്തിത്വമാണ് താരത്തിന്റേത്. സ്ത്രീകൾക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന വ്യക്തി ആണ് താരം. 2010 ൽ ഐടി പ്രൊഫഷണൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് താരം ചെന്നൈയിൽ തന്റെ മോഡലിംഗ് കരിയറിന് തുടക്കം കുറിച്ചു. താരവും താരത്തിന്റെ ഭർത്താവ് രാഹുൽ പി എസ് ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്.

ഒരുപാട് ദേശീയ മാഗസിനുകളിൽ താരം പ്രത്യക്ഷപ്പെട്ടു. പ്ലേബോയ് മിസ്സ് സോഷ്യൽ കോണ്ടെസ്റ്റ് ഫൈനലിൽ വരെ തരാമെത്തി. എന്നാൽ ഇപ്പോൾ താരം മോഡൽ പ്രൊഫഷണലിനൊപ്പം വെബ്സൈറ്റിലൂടെയും ഒരുപാട് വരുമാന മാർഗം കണ്ടെത്തുന്നുണ്ട്. സ്വന്തമായി വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തു തന്റെ ആരാധകർക്ക് വേണ്ടി വ്യത്യസ്ത നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ താരം തുറന്നു വെച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലും താരം പങ്കെടുക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന സെക് സി ഫോട്ടോകൾ താരം നിരന്തരമായി പങ്കുവയ്ക്കുന്നത് കൊണ്ട് താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ആരാധകർക്കിടയിൽ താരം പങ്കുവെച്ചുരിക്കുന്നത്. യാത്രകളെ ഇഷ്ടപ്പെടുന്ന താരം തൻ്റെ ഇനിയുളള യാത്രകൾക്കായി പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ താരത്തിന്റെ പോസ്റ്റിൽ നിന്ന് മനസ്സിലാകുന്നത്.

പതിനാറാം വിവാഹ വാർഷിക സമ്മാനമായി ഭർത്താവ് സമ്മാനിച്ചത് മഹീന്ദ്രയുടെ പുതുപുത്തൻ മോഡലായ സ്കോർപിയോ N എസ്‌യുവിയാണ് എന്ന സന്തോഷവും താരം പങ്കുവെച്ചിട്ടുണ്ട്. ഇതിനു മുൻപ് XUV500 എസ്‌യുവി, ബിഎംഡബ്ല്യുവിൻ്റെ 3 സീരിസും ആണ് നിലവിൽ താരത്തിന്റെ ഗാരേജിൽ ഉള്ളത്. എന്തായാലും പുതിയ വാഹനം വാങ്ങിയ സന്തോഷവും വാഹനത്തോടൊപ്പം ഉള്ള ഫോട്ടോകളും ദമ്പതികൾ പങ്കുവെച്ചിട്ടുണ്ട്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply