You are currently viewing അങ്ങനെ ഒക്കെ ചെയ്തതിൽ ഇപ്പൾ കുറ്റബോധമുണ്ട്, അനുഭവങ്ങൾ വെളിപ്പെടുത്തി ഗ്ലാമർ നടി സോന ഹെയ്ഡൻ

അങ്ങനെ ഒക്കെ ചെയ്തതിൽ ഇപ്പൾ കുറ്റബോധമുണ്ട്, അനുഭവങ്ങൾ വെളിപ്പെടുത്തി ഗ്ലാമർ നടി സോന ഹെയ്ഡൻ

അങ്ങനെ ഒക്കെ ചെയ്തതിൽ ഇപ്പൾ കുറ്റബോധമുണ്ട്, അനുഭവങ്ങൾ വെളിപ്പെടുത്തി ഗ്ലാമർ നടി സോന ഹെയ്ഡൻ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും സംരംഭകയും ചലച്ചിത്ര നിർമ്മാതാവുമാണ് സോന ഹൈഡൻ. 2002-ൽ താരത്തെ മിസ് സൗത്ത് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു. അത്രത്തോളം മികച്ചത്തും മോഹിപ്പിക്കുന്നതുമായ സൗന്ദര്യം താരത്തിനുണ്ട്. ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് താരം ജനിച്ചത് . താരത്തിന്റെ അച്ഛൻ ആംഗ്ലോ ഇന്ത്യക്കാരനും അമ്മ തമിഴനുമാണ്. ചെന്നൈയിലെ ലുസാറസ് റോഡ് കോൺവെന്റ് സ്‌കൂളിലാണ് താരം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ താരം ബിരുദവും പൂർത്തിയാക്കി. പിന്നീട്, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫാഷൻ & ഡിസൈനിംഗ് മാർക്കറ്റിംഗ് അഡ്വാൻസ്ഡ് ഡിപ്ലോമയും താരം പൂർത്തിയാക്കി. താരത്തിന് രണ്ട് സഹോദരങ്ങളുണ്ട്, ഇരുവരും തരത്തേക്കാൾ ഇളയവരാണ്. താരത്തിന് കൊളംബിയയിൽ ഒരു പ്രൊഡക്ഷൻ ഹൗസും ലോകമെമ്പാടുമുള്ള UNIQ എന്ന പേരിൽ നിരവധി ഫാഷൻ സ്റ്റോറുകളും ഉണ്ട്.

മോഹൻലാലിന് ഒപ്പമുള്ള താണ്ഡവം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപാട് ആരാധകരെ ആ ഒരു സിനിമയിലൂടെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഒരുപാട് മികച്ച സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്. ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്രതാപ് പോത്തനും താരവും അഭിനയിച്ച ജയേഷ് മൈനാഗപ്പള്ളിയുടെ പച്ചമാങ്ങയിലെ അഭിനയത്തെയും വേഷങ്ങളെയും കുറിച്ച് ഒരുപാട് വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഇപ്പോൾ സിനിമാ രംഗത്തേക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് വൈറലായി മാറുന്നത്. എങ്ങനെ അതിജീവിക്കാമെന്ന് സിനിമയിലൂടെ പഠിച്ചുവെന്നും ആരെയും വിശ്വസിക്കരുതെന്ന വലിയ പാഠം സിനിമയാണ് തനിക്ക് തന്നതെന്നും താരം പറയുന്നുണ്ട്.

സിനിമയിലേക്ക് വരുന്ന പുതിയ കുട്ടികളിലെ പ്രവണത എന്തെന്നാൽ കഷ്ടപ്പെട്ട് നായയെ പോലെ ജോലി ചെയ്ത് ഉയർന്ന് വരിക എന്നതാണ് എന്നും പ്രശസ്തി വന്ന ശേഷം ഞാനെന്ന ഭാവം വരും എന്നും ആദ്യ സിനിമയിൽ ഹാഫ് സാരി ഉടുത്ത് ഗ്ലാമറസ് രംഗം ഉണ്ടായിരുന്നു എന്നും അങ്ങനെയാണ് ഗ്ലാമറസ് ആയി തുടങ്ങുന്നത് എന്നും താരം പറയുന്നു. അതിൽ കുറ്റബോധം തോന്നിയിട്ടുണ്ട് എന്നും കരിയർ വെച്ച് നോക്കുമ്പോൾ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നും താരം പറയുന്നു. വ്യക്തിപരമായി പറഞ്ഞാൽ കുറ്റബോധം ആണ് എന്നും താരം പറഞ്ഞത് പെട്ടന്നാണ് വൈറലായത്.

Leave a Reply