സോഷ്യൽ മീഡിയ ഇടങ്ങളിൽ പല സമയങ്ങളിലും പലതരത്തിലുള്ള വാർത്തകളാണ് വൈറലാകാറുള്ളത്. ചില വാർത്തകൾക്ക് വാർത്ത പ്രാധാന്യം ലഭിക്കുകയും ഒരുപാട് സ്ക്രീൻ ടൈം ലഭിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു ഒരു വിവാഹ വാർത്തയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. ഒരിക്കലും സംഭവിക്കില്ല എന്ന മുൻധാരണയോടെയാണ് ഓരോരുത്തരും ഈ വാർത്ത വായിക്കുന്നത്. കാരണം ഒരു സുന്ദരിയായ പെൺകുട്ടി വിവാഹം ചെയ്തിരിക്കുന്നത് ഒരു നായയാണ് എന്നാണ് വാർത്തകളിൽ വന്നിരിക്കുന്നത്
ജാർഖണ്ഡിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് വാർത്ത പുറത്തു വന്നിരിക്കുന്നത്. 18 വയസ്സുള്ള മംഗ്ലി മുണ്ട എന്ന് പേരുള്ള ഒരു സുന്ദരി പെൺകുട്ടിയാണ് നായയെ കല്യാണം കഴിച്ചിരിക്കുന്നത്. വരൻ നായയാണെന്ന് കരുതി ആഘോഷങ്ങൾക്കോ ആരവങ്ങൾക്കോ ഒരു കുറവും ഉണ്ടായിട്ടില്ല എന്നും വാർത്തകളിൽ നിന്ന് മനസ്സിലാക്കാം. കൊട്ടും കുരവകളും ആർപ്പുവിളികളും എല്ലാമായി വലിയ ആർഭാടമായി തന്നെയാണ് വിവാഹം നടന്നിരിക്കുന്നത്.
ഷേരു എന്ന് പേരുള്ള വരൻ നായ കാറിൽ വരികയും എല്ലാ ആചാരങ്ങളോടും കൂടി വധുവിന്റെ വീട്ടുകാർ വരനെ സ്വീകരിക്കുകയും എതിരേൽക്കുകയുകയും ചെയ്തിട്ടുണ്ട് എന്നും വാർത്തകളിൽ നിന്നും മനസ്സിലാവുന്നു. വിചിത്രമായ കല്യാണം നടന്നത് മുതൽ നിരവധി ആളുകൾ പെൺകുട്ടിയുടെ ഈ തീരുമാനത്തിന് വിമർശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ കൃത്യമായ മറുപടിയാണ് വീട്ടുകാർ അവർക്ക് നൽകുന്നത്.
ദാമ്പത്യ ജീവിതത്തിൽ വരാനിരിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകളെ നീക്കം ചെയ്യാനും അപ ശകുനം മാറാനും വേണ്ടിയാണ് ഇങ്ങനെ പെൺകുട്ടി നായയെ വിവാഹം കഴിക്കുന്നത് എന്നാണ് വീട്ടുകാരുടെ വിശദീകരണം. ആദ്യം ഒരു നായയെ കല്യാണം ചെയ്ത് അതിലൂടെ അപശകുനങ്ങൾ മാറ്റിയ ശേഷം വേറൊരു കല്യാണം കഴിക്കുമെന്നും വീട്ടുകാർ പറയുന്നു. ഗ്രാമത്തിൽ ഇതിനു മുമ്പും ഇത് പോലുള്ള കല്യാണങ്ങൾ നടന്നിട്ടുണ്ട് എന്നും വാർത്തകളിൽ കാണുന്നുണ്ട്. എന്തൊക്കെയാണെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വിവാഹം വൈറലായി കഴിഞ്ഞു.