You are currently viewing കണ്ണെരിയാതെ ഉള്ളി മുറിക്കാൻ പുതിയ കണ്ടു പിടുത്തവുമായി താരം…

കണ്ണെരിയാതെ ഉള്ളി മുറിക്കാൻ പുതിയ കണ്ടു പിടുത്തവുമായി താരം…

കണ്ണെരിയാതെ ഉള്ളി മുറിക്കാൻ പുതിയ കണ്ടു പിടുത്തവുമായി താരം…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ക്ലാസിക്കൽ നർത്തകിയുമാണ് ജ്യോതി കൃഷ്ണ. മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന താരം ടെലിവിഷൻ അവതാരകയും ആർജെയും കൂടിയാണ്. രണ്ടു മേഖലകളിലും വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആണ് താരത്തിന് ലഭിക്കുന്നത് അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ മേഖലകളിലെയും പ്രകടനങ്ങൾ കാഴ്ചവെച്ചത് എന്ന് ചുരുക്കം.

2011-ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് നിരൂപക പ്രശംസ നേടിയ ഗോഡ് ഫോർ സെയിൽ, രഞ്ജിത്തിന്റെ ഞാൻ, ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്നിവയിൽ താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. വളരെ പക്വമായും മനോഹരമായിമാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ആരാധകർ അഭിപ്രായപ്പെടാറുണ്ട്.

ഓരോ കഥാപാത്രവും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചിരുന്നത്. അതു കൊണ്ടു തന്നെ താരത്തിന്റെ ഓരോ വേഷങ്ങളും ഓരോ സിനിമകളും വളരെ ആരവത്തോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും വളരെ ധൈര്യപൂർവ്വം താരത്തെ ഏൽപ്പിക്കാം എന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ എല്ലാം താരത്തിന്റെ അഭിനയ വൈഭവം അടയാളപ്പെട്ടിട്ടുണ്ട്.

വളരെ പക്വമായി താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു. ചെറിയ സ്ക്രീൻ ആണെങ്കിലും താരത്തെ ഓർമ്മപ്പെടുത്തുന്ന ഒരു സിനിമയായി ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമ മാറുകയായിരുന്നു. ഇനിയും താരത്തിന്റെതായി നല്ല സിനിമകൾ പുറത്തു വരട്ടെ എന്ന് ആരാധകര്‍ ആശംസിക്കുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം ഇടയ്ക്കിടെ തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് കണ്ണ് എരിയാതെ, കണ്ണിൽ നിന്ന് വെള്ളം വരാതെ, അസ്വസ്ഥത ഉണ്ടാകാത്ത രൂപത്തിൽ എങ്ങനെ ഉള്ളി മുറിക്കാം എന്നാണ് താരം വീഡിയോയിലൂടെ കാണിക്കുന്നത്. ഉള്ളി മുറിക്കുമ്പോൾ ഒരു കണ്ണട ഉപയോഗിച്ചാൽ മതി എന്ന ഒരു ആശയമാണ് വീഡിയോയിലൂടെ താരം പറയാൻ ഉദ്ദേശിച്ചിരിക്കുന്നത്. എന്തായാലും വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply