You are currently viewing അക്കാര്യത്തിൽ നിങ്ങൾക്കെന്നോട് മത്സരിക്കാനാവില്ല.. സണ്ണി ലിയോണിനെ വെല്ലുവിളിച്ച് വെറൈറ്റി മോഡൽ ഉർഫീ

അക്കാര്യത്തിൽ നിങ്ങൾക്കെന്നോട് മത്സരിക്കാനാവില്ല.. സണ്ണി ലിയോണിനെ വെല്ലുവിളിച്ച് വെറൈറ്റി മോഡൽ ഉർഫീ

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത് കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു.

അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. എവിടെയും കാണാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് താരം അപ്‌ലോഡ് ചെയ്യാറുള്ളത് അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് ഇതിനുമുമ്പ് കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ താരത്തിന്റെ വസ്ത്ര രീതിയെക്കുറിച്ച് ഒരു അഭിനന്ദനം താരത്തിന് ലഭിച്ചിരിക്കുകയാണ് വളരെ പെട്ടെന്നാണ് അഭിനന്ദനങ്ങൾ വൈറലായത്.

ഫാഷന്‍ പരീക്ഷണത്തിന്റെ പേരില്‍ താരത്തെ അഭിനന്ദിച്ചിരിക്കുന്നത് സണ്ണി ലിയോണ്‍ ആണ്. സ്പ്ലിറ്റ്‌സ്‌വില്ല എന്ന ഷോയ്ക്കിടെയാണ് താരത്തെ ജഡ്ജ് ആയ സണ്ണി ലിയോണ്‍ അഭിനന്ദിച്ചത്. ഒരുപാട് വിമർശനങ്ങൾ തുടർച്ചയായി കേൾപ്പിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ മോഡലിംഗ് കരിയറിന് ഇടയിൽ ഇതൊരു പൊൻതൂവൽ തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയ അടക്കം അഭിപ്രായപ്പെടുന്നത്. അരയന്നങ്ങളുടെ ഡിസൈനുള്ള കറുപ്പ് വസ്ത്രമാണ് സണ്ണിയ്ക്ക് ഇഷ്ടപ്പെട്ടത് സണ്ണി ലിയോൺ അഭിപ്രായപ്പെട്ടു.

അഭിനന്ദിച്ചതോടെ അഭിനന്ദനം സ്വീകരിച്ച താരത്തിന്റെ മറുപടിയും വളരെ പെട്ടെന്ന് വൈറൽ ആയിരിക്കുകയാണ്. ഉര്‍ഫി നിങ്ങളുടെ വസ്ത്രം അതിശയകരവും ബീച്ച് വെയര്‍ പോലെ മികച്ചതുമാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ഇത് മനോഹരമായിരിക്കുന്നു’ എന്നാണ് സണ്ണി ലിയോൺ പറഞ്ഞത്. ‘വസ്ത്രധാരണത്തിന് പേരു കേട്ടയാളാണ് ഞാന്‍. നിങ്ങള്‍ക്ക് എന്നോട് മത്സരിക്കാം. പക്ഷേ എന്റെ വസ്ത്രങ്ങളോട് മത്സരിക്കാനാവില്ല. പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കുമത്’ എന്നാണ് താരം അതിന് മറുപടി പറഞ്ഞിരിക്കുന്നത് എന്തായാലും വളരെ പെട്ടെന്ന് തന്നെ ഇരുവരുടെയും വാക്കുകൾ ആരാധകർ എറ്റെടുത്തിട്ടുണ്ട്.

Leave a Reply