You are currently viewing എല്ലാ സിനിമയിലും രണ്ട് നായികമാർ ഉണ്ടാകും… ഞങ്ങളെ ഉപയോഗിക്കുന്നത് മറ്റൊരു കാര്യത്തിന്’: തെലുങ്ക് സിനിമ വിട്ടതിനെക്കുറിച്ച് അമല പോൾ..

എല്ലാ സിനിമയിലും രണ്ട് നായികമാർ ഉണ്ടാകും… ഞങ്ങളെ ഉപയോഗിക്കുന്നത് മറ്റൊരു കാര്യത്തിന്’: തെലുങ്ക് സിനിമ വിട്ടതിനെക്കുറിച്ച് അമല പോൾ..

നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായി തിളങ്ങി നിൽക്കുന്ന താരമാണ് അമല പോൾ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാനും താരത്തിന് സാധിച്ചു. ഏതു വേഷവും തനിക്ക് കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമയിലൂടെ തെളിയിക്കുകയാണ്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം മലയാള സിനിമയിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലെ പല സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു.

താരം വെള്ളിത്തിരയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ എന്നും സിനിമാപ്രേമികളുടെ ഹൃദയത്തിൽ മായാതെ നിലനിൽക്കുന്ന ഒന്നാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ഏതറ്റംവരെ പോകാനും താരം തയ്യാറാക്കുന്നുണ്ട് എന്നതാണ് സാരം. ആടെയി എന്ന തമിഴ് സിനിമയിൽ വിവസ്ത്രയായി അഭിനയിച്ചു എന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

ഇപ്പോൾ താരം തെലുങ്ക് സിനിമയിൽ പഴയതുപോലെ സജീവമല്ല എന്നത് വാസ്തവമാണ്. ഈ അടുത്താണ് താരം തെലുങ്ക് സിനിമയിൽ നിന്ന് വിട്ടു നിന്നതിന്റെ കാരണം വ്യക്തമാക്കിയത്. മറ്റു സിനിമ ഇൻഡസ്ട്രിയെ പോലെയല്ല തെലുങ്ക് സിനിമ. നെപ്പോട്ടിസം നല്ലവണ്ണം കാണാൻ സാധിക്കുന്ന ഒരു സിനിമ ഇൻഡസ്ട്രിയാണ് തെലുങ്ക് സിനിമ ഇൻസ്ഡസ്ടറി. ചില കുടുംബങ്ങളാണ് അവിടെ സിനിമ ഭരിക്കുന്നത്.

മാത്രമല്ല അവിടെ മറ്റു സിനിമ ഇൻഡസ്ട്രിയെ പോലെ നായികമാർക്ക് കൂടുതൽ പ്രാധാന്യം കുറവാണ്. നായികമാരെ കേന്ദ്രീകരിച്ചുള്ള സിനിമകളും കുറവാണ്. ചില സിനിമകളിലൊക്കെ രണ്ട് നായികമാരെ അവർ കൊണ്ടുവരും. പക്ഷേ അതിൽ ഒരു നായിക കേവലം ഡാൻസുകളിലും പ്രണയ രംഗങ്ങളിലും ആരാധകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ മാത്രമേ അഭിനയിക്കാൻ അവസരം ലഭിക്കുന്നുള്ളൂ എന്ന് താരം കൂട്ടിച്ചേർത്തു.

2009 ൽ എം ടി വാസുദേവൻ നായർ എഴുതിയ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിവരശേഖരൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തമിഴിലും ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിലും അരങ്ങേറി. സുധീപ് നായകനായി പുറത്തിറങ്ങിയ ഹെബ്‌ബൂളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നഡയിൽ അരങ്ങേറ്റം കുറിച്ചത്.

Leave a Reply