You are currently viewing ഈ രോഗം തനിക്ക് ബാധിച്ചിരിക്കുന്നത് മുഖത്തേക്കാൾ കൂടുതൽ കഴുത്തിനുതാഴെയുള്ള ശരീര ഭാഗത്തേക്കാണ് ,സായിപ്പുമാരെക്കാളും കൂടുതൽ വെള്ളനിറമാണ് ഉണ്ടാകുന്നത്,അങ്ങനെ വരുമ്പോൾ അത് മറച്ചു വയ്ക്കാൻ സാധിക്കില്ല,അതുകൊണ്ട് തന്നെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ..മംമ്ത മോഹൻദാസ്

ഈ രോഗം തനിക്ക് ബാധിച്ചിരിക്കുന്നത് മുഖത്തേക്കാൾ കൂടുതൽ കഴുത്തിനുതാഴെയുള്ള ശരീര ഭാഗത്തേക്കാണ് ,സായിപ്പുമാരെക്കാളും കൂടുതൽ വെള്ളനിറമാണ് ഉണ്ടാകുന്നത്,അങ്ങനെ വരുമ്പോൾ അത് മറച്ചു വയ്ക്കാൻ സാധിക്കില്ല,അതുകൊണ്ട് തന്നെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ..മംമ്ത മോഹൻദാസ്

ഈ രോഗം തനിക്ക് ബാധിച്ചിരിക്കുന്നത് മുഖത്തേക്കാൾ കൂടുതൽ കഴുത്തിനുതാഴെയുള്ള ശരീര ഭാഗത്തേക്കാണ് ,സായിപ്പുമാരെക്കാളും കൂടുതൽ വെള്ളനിറമാണ് ഉണ്ടാകുന്നത്,അങ്ങനെ വരുമ്പോൾ അത് മറച്ചു വയ്ക്കാൻ സാധിക്കില്ല,അതുകൊണ്ട് തന്നെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ..മംമ്ത മോഹൻദാസ്

മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് താരം. താരത്തിലൂടെ കടന്നു പോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ സിനിമ പ്രേമികൾക്ക് കാണാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്.

ഇപ്പോൾ താരം അനുഭവിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യപരമായ വെല്ലുവിളി ആരാധകാരുമായി പങ്കുവെക്കുകയാണ്. നേരത്തെ കാൻസർ എന്ന മാരക രോഗത്തെ താരം തോൽപിച്ചതാണ്. ഇപ്പോൾ ശരീരത്തിന്റെ നിറം നഷ്ടപെടുന്ന രോഗവസ്ഥയാണ് താരത്തിന്. തൻറെ ഭാഗ്യം കൊണ്ട് ഈ രോഗം തനിക്ക് ബാധിച്ചിരിക്കുന്നത് മുഖത്തേക്കാൾ കൂടുതൽ കഴുത്തിനു താഴെയുള്ള ശരീര ഭാഗത്തേക്കാണ് എന്നാണ് താരം പറയുന്നത്.

സായിപ്പുമാരെക്കാളും കൂടുതൽ വെള്ള നിറമാണ് ഉണ്ടാകുന്നത് എന്നും അങ്ങനെ വരുമ്പോൾ അത് മറച്ചു വയ്ക്കാൻ സാധിക്കില്ല .കാരണം അത് പാടുകൾ ആയിട്ടാണ് കാണുന്നത് എന്നും താരം തുറന്നു പറഞ്ഞിരിക്കുകയാണ്. മേക്കപ്പ് ഉപയോഗിച്ച് ഇത് മറച്ചുവയ്ക്കാൻ പറ്റും. പക്ഷേ മേക്കപ്പ് ഇടുക എന്നത് കുറച്ചു റിസ്ക് ആണ്. നമ്മുടെ ശരീരം ഇതുപോലെ വെള്ള നിറം ആകുമ്പോൾ ബ്രൗൺ കളർ ചേർത്ത് കൊടുക്കേണ്ടിവരും. അതുകൊണ്ടാണ് ഞാൻ ഇതിനെക്കുറിച്ച് ഇപ്പോൾ പറയുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

ഇന്ത്യക്കാർക്ക് മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാൻ അറിയില്ല എന്നും അവർ എന്തു കണ്ടാലും എടുത്തു ചാടി ചോദിക്കും എന്നും താരം പറയുന്നത് താരത്തിന് അനുഭവം ഉണ്ടായത് കൊണ്ട് തന്നെയാണ്. കുറച്ചുകാലം താൻ വിദേശത്ത് പോയി അവിടെ ഫ്രീയായി നടന്നു. അപ്പോഴൊന്നും ആരും തന്നെ കുറച്ചു ചോദിച്ചിരുന്നില്ല എന്നും നാട്ടിലെത്തുമ്പോൾ പെട്രോൾ അടിക്കാൻ പമ്പിൽ കയറിയ സമയത്ത് ചേച്ചിയുടെ മുഖത്തിനും കഴുത്തിനും എന്തു സംഭവിച്ചു .വല്ല അപകടം പറ്റിയതാണോ എന്ന് ഒരാൾ എന്നോട് ചോദിച്ചു എന്നും താരം പറഞ്ഞു.

ഇത് രോഗം ആയിട്ടല്ല ശരീരത്തിൽ ഒരു ക്രമക്കേട് ആയിട്ടാണ് താൻ ഇതിനെ കാണുന്നത് എന്നും നമുക്ക് ഇതിനെ പൂർണമായും മാറ്റാൻ പറ്റില്ലെങ്കിലും കുറച്ചൊക്കെ നിയന്ത്രിക്കാൻ പറ്റും എന്നും താരം പറഞ്ഞതിനൊപ്പം താൻ ഇതിന് ആയുർവേദ ചികിത്സയാണ് ചെയ്യുന്നത് എന്നും തന്റെ ശരീരത്തിന്റെ നിറം എന്നെങ്കിലും തിരിച്ചു കിട്ടുകയാണെങ്കിൽ ഇതിനെ കുറിച്ച് താൻ സംസാരിക്കും .അത് ഒരുപാട് ആളുകൾക്ക് സഹായമാകും എന്നും താരം ചേർത്ത് പറഞ്ഞു.

ഈ രോഗം നമ്മുടെ ശരീരത്തിന്റെ കോൺഫിഡൻസ് നഷ്ടപ്പെടുത്തുന്നത് കാരണം നമുക്ക് രണ്ട് കളറിൽ ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് താരം പറയുന്നത്. മറച്ചു വെക്കാതെ ഇക്കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞതിന് താരത്തെ ഒരുപാട് പേർ അഭിനന്ദിക്കുന്നുണ്ട്. അതുപോലെ തന്നെ ആരോഗ്യത്തിലേക്ക് തിരികെയെത്താൻ ആരാധകർ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply