You are currently viewing 50 വയസ്സ് വരെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നു… മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി.. മാളികപ്പുറം മനസ് നിറച്ചുവെന്ന് സ്വാസിക

50 വയസ്സ് വരെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നു… മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി.. മാളികപ്പുറം മനസ് നിറച്ചുവെന്ന് സ്വാസിക

50 വയസ്സ് വരെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നു… മാളികപ്പുറം മനസ് നിറച്ചുവെന്ന് സ്വാസിക

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയുടെ വിശേഷങ്ങൾ ആണ് നിറയെ. മാളികപ്പുറം എന്ന സിനിമ പറയുന്നത് കല്ലു എന്ന് എല്ലാവരും വിളിക്കുന്ന കല്യാണിയുടെ ശബരിമല യാത്രയുടെ കഥയാണ്. ഭക്തിയും ഫാൻ്റസിയും ഇഴചേർത്ത് ത്രില്ലർ മൂഡും കൂട്ടിയോജിപ്പിച്ച് ഒരുക്കിയ ചിത്രം നവാഗതനായ വിഷ്ണു ശശിശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

തികഞ്ഞ ഒതുക്കത്തോടെ ഒരുക്കിയ ചിത്രം ഫീൽ ഗുഡായി പ്രേക്ഷകരിലേക്ക് പതിപ്പിക്കാൻ ഈ യുവ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് പ്രശസ്തരായവർ പോലും സിനിമയുടെ റിവ്യൂ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുകയും അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തത് വാർത്തയായിരുന്നു.

ഇപ്പോൾ നടിയും അവതാരകയും ആയി തിളങ്ങി നിൽക്കുന്ന സ്വാസിക വിജയ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു കൊണ്ട് ഉണ്ണി മുകുന്ദനെയും മറ്റു സിനിമ സഹ അഭിനേതാക്കളെയും പ്രശംസിച്ചിരിക്കുകയാണ്. ഉണ്ണിമുകുന്ദന്റെ സുഹൃത്ത് എന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കുന്ന ഈ ഒരു പ്രശസ്തിയും അഭിനന്ദനങ്ങളും വലിയ ആത്മാഭിമാനത്തോടെയാണ് ഞാൻ കാണുന്നത് എന്ന് താരം പറയുകയും അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കുറിപ്പ് വായിക്കാം : പ്രിയപ്പെട്ട ഉണ്ണി മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി.

ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി .സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങൾക്ക് ഇതിലെ ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവർഡോ നാഷണൽ അവർഡോ തീർച്ചയായും ഉറപ്പാണ്.അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം Do Watch it in Theatres

Leave a Reply