You are currently viewing മഞ്ജു വാര്യർക്ക് താൻ നല്ലൊരു പാർട്ട്ണർ ആയിരിക്കും ഫ്രീഡം ഒക്കെ നൽകും . അവരെ വിവാഹം കഴിക്കണം- സന്തോഷ് വർക്കി.

മഞ്ജു വാര്യർക്ക് താൻ നല്ലൊരു പാർട്ട്ണർ ആയിരിക്കും ഫ്രീഡം ഒക്കെ നൽകും . അവരെ വിവാഹം കഴിക്കണം- സന്തോഷ് വർക്കി.

മോഹൻലാൽ സിനിമക്ക് റിവ്യൂ പറഞ്ഞു വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. അതിനുശേഷം മറ്റൊരു പാട് പേര് കുറിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. നിത്യ മേനോനോടുള്ള പ്രണയം പറഞ്ഞും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് സമയം അദ്ദേഹത്തിന്റെ പേരും വാക്കുകളും വൈറലായി. മോഹൻലാലിനെ പോലെ തന്നെ നിത്യ മേനോനെയും തനിക്ക് ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നുമാണ് ആദ്യം അദ്ദേഹം മീഡിയയോട് തുറന്നു പറഞ്ഞത്.

അതിനുശേഷം വീട്ടുകാരോട് എല്ലാം ഇക്കാര്യം സംസാരിച്ചിരുന്നു എന്നും അവരെല്ലാം അതിനോട് അനുകൂലമായ നിലപാടുകൾ എടുത്തില്ല എന്നും പിന്നീട് വ്യക്തമാക്കുകയുണ്ടായി ഒരുപാട് സമയം ഈ ചർച്ചകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തുടർന്ന് പിന്നാലെയാണ് നിത്യ മേനോൻ സംഭവങ്ങളുടെ യാഥാർത്ഥ്യ അവസ്ഥകൾ തുറന്നുപറഞ്ഞ് സന്തോഷ് വർക്കിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചത്. ഒരുപാട് വർഷത്തോളമായി അയാളുടെ ശല്യം ഞാൻ സഹിക്കുകയാണ് എന്നും നിത്യ മേനോൻ പറഞ്ഞിരുന്നു.

അതിനുശേഷം ഐശ്വര്യ ലക്ഷ്മി വിമല മേനോൻ തുടങ്ങി ഒരുപാട് അഭിനയങ്ങളുടെ പേരിൽ അവരോട് ഇഷ്ടമാണ് എന്നും അവരെ പോലെ ഒരാളെ കല്യാണം കഴിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അവർക്ക് സമ്മതമാണെങ്കിൽ അവരെ തന്നെ കല്യാണം കഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നും തുറന്നു പറഞ്ഞു കൊണ്ടുള്ള വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ വാർത്ത പ്രാധാന്യത്തോടെ പ്രചരിച്ചിരുന്നു. ഇപ്പോൾ മഞ്ജുവാര്യരെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. തനിക്ക് ഒരു ആളെ ഇഷ്ടമാണ് എന്നും എന്നാൽ അവർ വലിയ ഹൈ പൊസിഷനിൽ നിൽക്കുകയാണ് എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.
എന്നാൽ അവരെ തനിക്ക് ഭയങ്കര ഇഷ്ടമാണ് താൻ നല്ലൊരു ലൈഫ് പാർട്ണർ ആയിരിക്കും ഫ്രീഡം ഒക്കെ നന്നായിട്ട് കൊടുക്കുകയും ചെയ്യും. മഞ്ജു വാര്യരെ ആണ് തനിക്ക് കൂടുതൽ ഇഷ്ടം എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

അവരോട് വല്ലാത്ത ബഹുമാനമുണ്ട് എന്നും ഒരാളെ ലൈഫ് പാർട്ണർ ആക്കാൻ അവർ തീരുമാനിക്കുമോ എന്ന് അറിയില്ല എന്നും എന്താണെങ്കിലും തനിക്ക് അവരോട് വല്ലാത്ത ബഹുമാനമാണ്. അവർ വളരെ നല്ല വ്യക്തിയാണ്, നല്ല സൗന്ദര്യമുണ്ട്, നല്ല ഇന്റലിജൻസ് ആണ് എന്നുമാണ് അദ്ദേഹം പറയുന്നത്. കുറച്ച് പകയുള്ള കൂട്ടത്തിലാണ് അത് ദിലീപിനോട് മാത്രമാണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്. എനിക്ക് മഞ്ജുവിനെ ഇഷ്ടമാണ്. വിവാഹം കഴിക്കണമെന്ന് താല്പര്യവുമുണ്ട്. എന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിച്ചിട്ടുള്ളത്.

Leave a Reply