You are currently viewing ഗോപി സുന്ദറിന്റെ കറിവേപ്പില’;സന്തോഷം പങ്കിട്ട അഭയ ഹിരണ്‍മയിയെ ആക്ഷേപിച്ച് കമന്റ്; വായടപ്പിക്കുന്ന മറുപടിയുമായി താരം

ഗോപി സുന്ദറിന്റെ കറിവേപ്പില’;സന്തോഷം പങ്കിട്ട അഭയ ഹിരണ്‍മയിയെ ആക്ഷേപിച്ച് കമന്റ്; വായടപ്പിക്കുന്ന മറുപടിയുമായി താരം

ഇന്ത്യൻ പിന്നണി ഗാന രംഗത്ത് സജീവമായി നിലനിൽക്കുന്ന ഗായികയാണ് അഭയ ഹിരണ്മയി. മലയാളം തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളിലും മറ്റും ആണ് താരം പിന്നണിഗാന രംഗത്ത് സജീവമായി ഇപ്പോൾ നിലനിൽക്കുന്നത്. ചുരുക്കം സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട ശബ്ദം കൊണ്ട് സമകാലീനരില്‍ നിന്ന് വ്യത്യസ്തയായ ഗായികയാണ് അഭയ. പാടിയ പാട്ടുകളെല്ലാം ഹിറ്റായ ഒരു ഗായിക കൂടിയാണ് താരം. അതുകൊണ്ടു തന്നെയാണ് വളരെ ചെറിയ കാലഘട്ടത്തിൽ വലിയ പ്രശസ്തി താരത്തിന് നേടാനായത്.

പത്ത് വര്‍ഷത്തിലേറെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലീവ് ഇന്‍ റിലേഷനില്‍ ആയിരുന്നു താരം. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വേര്‍പിരിഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ച ആയിരുന്നു. എന്നാല്‍ അതിനെയെല്ലാം വളരെ പക്വതയോടെയാണ് താരം നേരിട്ടത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഈ വിഷയത്തെ തുടർന്ന് താരത്തിന് ഒരുപാട് സൈബർ അറ്റാക്കുകളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ സന്തോഷകരമായി എന്തെങ്കിലും താരം പോസ്റ്റ് ചെയ്യുകയാണെങ്കിൽ അതിന് താഴെ വളരെ മോശപ്പെട്ട തരത്തിലുള്ള കമന്റുകൾ വരാറുണ്ട്. കഴിഞ്ഞദിവസം താരം സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിനൊപ്പമായി പാടാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിനൊപ്പം ഒരു ജിംഗിള്‍ ചെയ്യാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ പാട്ടും കംപോസിഷനും എനിക്കേറെയിഷ്ടമാണ് എന്ന് താരം എഴുതിയിരുന്നു.

ജാസി ഗിഫ്റ്റ് റെക്കോര്‍ഡിംഗ് സെഷനിടയിലെ ചിത്രങ്ങളും ഈ കുറിപ്പിനൊപ്പം താരം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഒരാള്‍ ‘ഗോപി സുന്ദറിന്റെ കറിവേപ്പില’ എന്ന് കമന്റ് ചെയ്തത്. ഇതോടെ താരം വായടപ്പിക്കുനന മറുപടി തന്നെ അയാള്‍ക്ക് നല്‍കുകയാണുണ്ടായത്. എന്റെ കക്കാസ് ഏട്ടന്‍, ഒരു കറിവേപ്പില കഥയും’- എന്ന ക്യാപ്ഷനോടെ താരം കമന്റും മറുപടിയും സ്‌ക്രീന്‍ഷോട്ടാക്കി പങ്കുവെക്കുകയാണ് ചെയ്തത്.

ഞാന്‍ കറിവേപ്പിലയാണോ, ചൊറിയണമാണോ എന്നറിയാന്‍ നീ വന്ന് മുന്നില്‍ നില്‍ക്കൂ, അപ്പോള്‍ മനസിലാവും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവര് വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റാണ് എന്ന് അവരെ ഞാനൊന്ന് ഓര്‍മ്മിപ്പിക്കണമല്ലോ, കക്കാസ് മുത്ത് പോയി ഉറങ്ങൂ’- എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരത്തിലുള്ള അശ്ലീല കമന്റുകൾക്ക് ഇങ്ങനെയുള്ള മറുപടികൾ തന്നെയാണ് വേണ്ടത് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

Leave a Reply