You are currently viewing ഇന്റിമേറ്റ് രംഗം ചെയ്യാന്‍ നടിമാരേക്കാള്‍ നാണവും മടിയും നടന്മാര്‍ക്കാണ്; അനുഭവം പറഞ്ഞ് തമന്ന

ഇന്റിമേറ്റ് രംഗം ചെയ്യാന്‍ നടിമാരേക്കാള്‍ നാണവും മടിയും നടന്മാര്‍ക്കാണ്; അനുഭവം പറഞ്ഞ് തമന്ന

സിനിമ ഏത് ഭാഷയിലാണെങ്കിലും ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടെങ്കിൽ അവ സിനിമയുടെ റിലീസിന് മുൻപും ശേഷവും ചർച്ചയാകാറുണ്ട്. ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് പ്രേക്ഷകരിൽ മിക്കവർക്കും ഉള്ള ഒരു ആശയക്കുഴപ്പവും തെറ്റിദ്ധാരണകളും ആണ് അതിനു കാരണം. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ച അഭിനേതാക്കളെയും ഒരു അശ്ലീല ചുവയുള്ള സംസാരങ്ങളോടെ കാണുകയും ആ രൂപത്തിൽ തന്നെ ട്രീറ്റ് ചെയ്യുന്നതും പതിവായിരിക്കുകയാണ്.

ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കുന്നത് കാണുന്നത് പോലെ സുഖമുള്ള കാര്യം അല്ല എന്നും അതും മറ്റുള്ള സീനുകൾ ഷൂട്ട് ചെയ്യുന്നത് പോലെ തന്നെയാണ് എന്നും പലപ്പോഴും അഭിനേതൃകൾ പറയാറുള്ളത് ആണ്. ഇപ്പോൾ തമന്ന, രാകുൽ പ്രീത്, ഹ്യൂമൻ കുറേഷി, ഭൂമി പേഡ്നേക്കർ എന്നിവർ ഈ വിഷയത്തിൽ സ്വന്തം നിലപാടുകൾ പറയുകയാണ്.

ഇന്റിമേറ്റ് രംഗങ്ങളില്‍ നടന്മാര്‍ ബുദ്ധിമുട്ടുന്നതാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത് എന്നും അഭിനേതാക്കള്‍ സ്ത്രീയും പുരുഷനുമല്ല മനുഷ്യര്‍ മാത്രമാണെന്നതാണ് അടിസ്ഥാന കാര്യം. അതുകൊണ്ട് തന്നെ ചിലപ്പോള്‍ നടിമാര്‍ എങ്ങനെയായിരിക്കും ചിന്തിക്കുക എന്ന് കരുതിയായിരിക്കും നടന്മാര്‍ നാണിക്കുകയും ആശങ്കപ്പെടുകയും ചെയ്യുക എന്നാണ് ഈ വിഷയത്തിൽ തമന്ന പറയുന്നത്.

മുന്‍ കാലങ്ങളില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കാണാനായി മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കാറുണ്ടെന്ന് അവതാരക പറഞ്ഞപ്പോള്‍ അത് ചൂഷണമാണെന്നായിരുന്നു ഭൂമിയുടെ വീക്ഷണം. തന്നോട് ചുംബന രംഗത്തെക്കുറിച്ചുള്ള ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടെന്നും താരം പറഞ്ഞു. പലർക്കും പല കാര്യങ്ങളാണ് അറിയേണ്ടത് എന്ന ഒരു മനോഭാവത്തിലാണ് താരം അക്കാര്യം പറഞ്ഞത്.

ഇന്റിമേറ്റ് രംഗം തീര്‍ത്തും മെക്കാനിക്കല്‍ ആണെന്നായിരുന്നു രാകുല്‍ പ്രീത് പറഞ്ഞത്. ചിലപ്പോള്‍ താന്‍ ആ സമയത്ത് മനസില്‍ എണ്ണുകയാണ് ചെയ്യാറെന്നും താരം കൂട്ടിച്ചേർത്തു. ലസ്റ്റ് സ്‌റ്റോറീസിലെ തന്റെ ഇന്റിമേറ്റ് രംഗത്തിന് മുമ്പ് തനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നുവെന്നും എന്നാല്‍ സംവിധായകയായ സോയ അക്തര്‍ വളരെ സെന്‍സിറ്റീവായി തന്നോട് പെരുമാറി എന്നും താരം പറയുന്നു.

ബദ്‌ലാപൂരിലെ തന്റെ കഥാപാത്രത്തെ പീഡിപ്പിക്കുന്ന രംഗത്തിന് മുമ്പ് താന്‍ വളരെയധികം പേടിക്കുകയും ടെന്‍ഷനടിക്കുകയും ചെയ്തിരുന്നു എന്നാണ് ഹുമ ഖുറേഷി പറയുന്നത്. ദീപിക പദുക്കോണ്‍ നായികയായി എത്തിയ ഗെഹരായിയാൻ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി ബോളിവുഡ് ഇന്റിമസി ഡയറക്ടറെ നിയമിക്കുന്നത്. പിന്നാലെ ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ധാരാളം ഇന്റിമേറ്റ് രംഗങ്ങളുള്ള സിനിമയായിരുന്നിട്ടും ചിത്രത്തിലെ രംഗങ്ങള്‍ പ്രശംസ നേടിയപ്പോൾ ചിത്രീകരണ സമയത്ത് വിദഗ്ധകരുടെ സാന്നിധ്യം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഇത്തരം സീനുകളിൽ അഭിനയിച്ച നടിമാരെ പ്രത്യേകിച്ച് ഫോക്കസ് ചെയ്ത് അശ്ലീല ചുവയോടെ കാണുന്ന രീതി പതിവുള്ളതാണ്.

എന്നാൽ ഈ അടുത്ത കാലത്താണ് ഇത്തരം സീനുകളിൽ മറ്റു സീനുകൾ പോലെ തന്നെയാണ് എന്നും നടിമാരെ ഫോക്കസ് ചെയ്ത് വിധിക്കേണ്ട കാര്യമില്ല എന്നും രണ്ട് അഭിനേതാക്കൾ അവരുടെ ഭാഗം അഭിനയിക്കുക മാത്രമാണ് അവിടെ ചെയ്യുന്നത് എന്ന തരത്തിൽ ഒരു പോസിറ്റീവ് ചർച്ച വരാൻ തുടങ്ങിയത്.

Leave a Reply