You are currently viewing കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കിയിരുന്ന ഫാമിലിയാണ് എന്റെ… സ്വാസിക പറഞ്ഞത് കേട്ട് ഞെട്ടി ഷൈൻ ടോം ചാക്കോ

കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കിയിരുന്ന ഫാമിലിയാണ് എന്റെ… സ്വാസിക പറഞ്ഞത് കേട്ട് ഞെട്ടി ഷൈൻ ടോം ചാക്കോ

അറിയപ്പെടുന്ന നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് സ്വാസിക വിജയ്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും ആണ് പ്രത്യക്ഷപ്പെടുന്നത്. കൂടാതെ കുറച്ച് തമിഴ് , തെലുങ്ക് സിനിമകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമായും നർത്തകി എന്ന നിലയിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ താരം നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും പ്രവർത്തിക്കുന്നുണ്ട്.

താരത്തിന്റെ ആദ്യ ചിത്രം സുന്ദരപാണ്ടിയുടെ വൈഗ എന്ന ഒരു പ്രണയ കഥയായിരുന്നു. തുടർന്ന് താരം രാസു മധുരവന്റെ ഗോരിപാളയം എന്ന സിനിമയിൽ നായിക പ്രാധാന്യം ലഭിച്ചു. താരത്തിന്റെ മൂന്നാമത്തെ ചിത്രമായ മൈതാനം സിനിമയിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. ഒരു ഗ്രാമീണ പെൺകുട്ടിയായി താരം ആ സിനിമയിൽ അഭിനയിച്ചു. സംവിധായകൻ ശീലന്റെ അടുത്ത സംരംഭമായ കണ്ടതും കാണാത്തതും എന്ന സിനിമയിലും താരം ശ്രദ്ധേയമായ വേഷം ചെയ്തു

2014 ലെ തമിഴ് ത്രില്ലർ പാണ്ഡുവത്തിൽ താരം ഒരു മനോരോഗ വിദഗ്ദ്ധനെയാണ് താരം അവതരിപ്പിച്ചത്. തമിഴ് സിനിമകളിലെ മുൻ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ആധുനിക കഥാപാത്രം ആയിരുന്നു ഇത്. താരം ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ ജീവൻ ടിവിയിൽ ഒരു ഷോ അവതാരകയായി . പിന്നീട് മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന ടെലിവിഷൻ സീരിയലിൽ പ്രധാന വേഷം ചെയ്തു .

2017-ൽ, ഏഷ്യാനെറ്റിലെ ചിന്താവിഷ്ടയായ സീത മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പ്രശസ്തി ഉയർത്തുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു. ചതുരം സിനിമയിലൂടെ മലയാളത്തിലും ഒരു പുതു തരംഗം തീർക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയാണ് പുറത്തിറങ്ങിയത്.

ഇപ്പോൾ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു അഭിമുഖം വൈറലാവുകയാണ്. കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കിയിരുന്ന ഫാമിലിയാണ് എന്റെ എന്നാണ് മാസിക പറയുന്നത് അത് കേട്ട് ഞെട്ടുന്ന ചാക്കോയെ വീഡിയോയിൽ കാണുന്നുണ്ട്. തന്റെ അമ്മയുടെ മുത്തച്ഛൻ കടിച പാമ്പിനെ തന്നെ വിളിച്ചു വരുത്തി എന്നുംഎന്റെ അമ്മക്കെല്ലാം നേരിട്ട് അനുഭവം ഉണ്ട് എന്നുമാണ് സ്വാസിക പറയുന്നത്.

പക്ഷേ അങ്ങനെ ഉള്ളവരുടെ കുടുംബത്തിലുള്ള ദോഷങ്ങൾ വരും എന്നത് കൊണ്ടാണ് അത് ആ തലമുറയിൽ വച്ച് തന്നെ അവസാനിപ്പിച്ചത് എന്നും സ്വാസിക വിശദീകരിച്ചു. വലിയ അത്ഭുതത്തോടെയാണ് താരം പറയുന്ന വാക്കുകൾ ഷൈൻ ടോം ചാക്കോയും അവതാരികയും കേൾക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply